10 ചുറിയെ കാരിയങ്കാട്ടിൽ നേരുമയാനവൻ വൻ കാരിയങ്കാട്ടിലും നേരുമയൊള്ളാ താൻ; ചുറിയെ കാരിയങ്കാട്ടിൽ നീതി കെട്ടാ വൻ കാരിയങ്കാട്ടിലും നീതി കെട്ടാതാൻ.
അത്തുക്ക് എശമാനൻ, “അന്താൻ, നല്ലവനും നമ്പിക്കെ ഒള്ളവനുമാനെ പണ്ണക്കാറനേ, നീ ചുറിയെ കാരിയത്തുക്ക് നമ്പിക്കെ ഒള്ളവനായ് ഇരുന്തനാലെ ഏൻ നിന്നെ വൻ കാരിയത്തുക്ക് കങ്കാണിയാക്കും; നീ അകത്തിൽ വന്ത് എൻ പിരിയത്തിൽ പങ്കാളിയാനിൻ” ഒൺ അവൻകാക്കു ചൊല്ലിയെ.
അവൻ പണ്ണക്കാറൻകാക്ക്, ‘അന്താൻ, നല്ലെ പണ്ണക്കാറനേ, നീ ഇം ചുറിയെ കാരിയത്തിൽ എൻകാൽ നമ്പിക്കയായ് ഇരുന്തതുനാലെ നിന്നെ പത്ത് പട്ടണങ്കാട്ടുക്ക് അതികാരിയാക്കിനെ’ ഒൺ ചൊല്ലിയെ.
അത്തുക്ക് എശമാനൻ, “അന്താൻ, നല്ലവനും നമ്പിക്കെ ഒള്ളാളുമാനെ പണ്ണക്കാറനെ നീയും നന്തി ചെയ് ഇരുക്കിനെ; നീ ചുറിയെ കാരിയത്തുക്ക് നമ്പിക്കെ ഒള്ളവനായ് ഇരുന്തനാലെ ഏൻ നിന്നെ വൻ കാരിയത്തുക്ക് കങ്കാണിയാക്കും; നീയും അകത്തിൽ വന്ത് എൻ പിരിയത്തിൽ പങ്കാളിയാനിൻ” ഒൺ അവൻകാക്കും ചൊല്ലിയെ.
മോശെ തെയ്‌വ കൂരേലെല്ലാം നമ്പിക്കെ ഒള്ളവനായ് ഇരുന്തതുവോലെ ഏശുവും അവനെ കടത്തി വുട്ടാകാൽ നമ്പിക്കെ ഒള്ളവനായ് ഇരുന്തെ.
അപ്പുറാണികേകാലൊള്ളെ കരുതൽനാലെ നാത്തെ അവൻ ഇകനെ ചൊല്ലിയത്. എന്തൊണ്ണാ അവൻ കളുക്കൻ ആയതുനാലേം പണപ്പയ്യെ ഓമ്പി വയ്‌ക്കുമതു അവൻ ആയതുനാലേം അത്തിൽ നുൺ എടുത്തോമവതും നാലതാൻ അവൻ ഇകനെ കുരവുട്ടത്.
ഏശു കൊടുത്തെ അപ്പമെ വായ്‌ങ്കി തുണ്ണവോളയേ പിശാശ് അവൻ ഉള്ളത്തിൽ ഓറിയെ; അന്നേരം ഏശു അവൻകാക്ക്, “നീ ചെയ്‌കേക്ക് ഇരുക്കിനതെ വേമായേ ചെയ്” ഒൺ ചൊല്ലിയെ.
ഏശുവും ശിശിയരുകാടും അന്തി തീനെ തിൻബേക്ക് ഇരുന്തെ; ഏശുവെ കാട്ടി കൊടുപ്പേക്കൊള്ളെ നിനയ്‌പ്പെ പിശാശി ശീമോൻ മകനാനെ ഊതാ ഇശ്‌ക്കരിയോത്താവ് മനശീൽ മിന്നമേ കൊടുത്തിരുന്തെ.
നമ്പുവേക്കാനവനും പുത്തി ഒള്ളവനുമാനെ പണ്ണക്കാറൻ ആര്? ഉടയാ കൂരേലെ വോറെ ഒള്ളെ വേലക്കാറാക്ക് തക്കെ നേരത്തിൽ തീനെ കൊടുക്കിളത്തുക്ക് എശമാനൻ ചട്ടമെകെട്ടിയിരുക്കിനെ പണ്ണക്കാറനല്ലാതെ വോറാര്?