3 പിന്നെ ഏശു അവറകാൽ കതേ പേരേത്തി ചൊല്ലിയത്,
“ഇം മനിശൻ പാപികളെ ഏത്തെടുത്ത് അവറെ കൂട്ടത്തിൽ ഇരുന്ത് തിന്നെ” ഒൺ പരീശരുകാടും മതപണ്ടിതരുകാടും കുശുകുശുത്ത് ചൊല്ലിയെ.
“നിങ്കെ കൂട്ടത്തിലൊരാക്ക് നൂറ് ആടുകാട് ഒള്ളതൊൺ ഇരുക്കട്ടെ. അത്തിൽ ഒൺ അറന്തേയതൊണ്ണാ അവൻ തൊണ്ണൂത്തിയൊമ്പത് ആടുകാടാം പുൽ മന്തേൽ വുട്ട് അറന്തെ ആടെ തേടി കണ്ടു പുടിയ്‌ക്കിനതുവരേക്ക് നോയ്‌ക്കി നടകാതിരുക്കുമീ?
അത്തുക്ക് പകറം ഇശ്‌രവേൽ ചാതീലെ അറന്തുപോയെ ആടുകാട്ടുകാക്ക് പോനിൻ.
അവൻ അവറകാൽ പലെ കാരിയങ്കാടാം കതേവോലതാൻ ചൊല്ലി കൊടുത്തത്; ഒരു കതെ ഇകനതാൻ,
പിന്നേം ഏശു അവൻകാക്ക്, “ഓകന്നാൻ മകനാനെ ശീമോനേ, നിനക്ക് എൻകാൽ ആത്തിരമൊള്ളതീ?” ഒൺ കേട്ടെ. അത്തുക്ക് അവൻ, “അന്താൻ കരുത്താവേ, എനക്ക് നിൻകാൽ ആത്തിരമൊള്ളെ” ഒൺ ചൊല്ലിയെ. അന്നേരം ഏശു, “എൻ ആടുകാടെ പാലീൻ” ഒൺ ചൊല്ലിയെ.
അതെ കേട്ടവോളെ അവറെ തെയ്‌വ നാമത്തുക്ക് മകത്തമെ കൊടുത്തെ. അവറെ പവുലോശുകാൽ, “ഇണങ്കാ, എകൂതര് ഇടേലിരുന്ത് എത്തിനാരംവേരാ കരുത്താവുകാൽ നമ്പി വന്തിരുക്കിനെ ഒൺ നിനക്ക് തിക്കിനൊള്ളതാനെ? അവറെ എല്ലാരും എകൂതാ ചട്ടമെ ഏത്തെടുത്ത് പാലിക്കുമവേരാളുമേ താൻ.