30 അതുനാലെ അവറെ അവനെ പുടിപ്പേക്ക് നോയ്‌ക്കെ ഒണ്ണാ അവനുക്കൊള്ളെ നേരം വാരാതിരുന്തനാലെ ആരും അവനേത്തിൽ കയ്യെ വച്ചതില്ലെ.
അവറെ പിന്നേം അവനെ പുടിപ്പേക്ക് നോയ്‌ക്കെ ഒണ്ണാ അവറെ കയ്യിൽ നുണ്ണും ഉതറി മണ്ടിയേയെ.
അവൻ തെയ്‌വ ആലയത്തിൽ കാണിയ്‌ക്കെ പെട്ടീകാൽ ഇരുന്ത് പടിയ്‌ക്കെ വച്ചവോളതാൻ ഇതയെല്ലാം ചൊല്ലിയത്; അവനെ പുടിപ്പേക്കൊള്ളെ നേരമാകാതിരുന്തനാലെ ഒരാളും അവനെ പുടിച്ചതില്ലെ.
അത്തുക്ക് ഏശു അവറാത്തുകാൽ, “എനക്കൊള്ളെ നേരം ഇനീം വന്തതില്ലെ; ഒണ്ണാ നിങ്കാക്ക് എപ്പണും നേരം താനേ.
ഏശുവെ ചൊല്ലി മാനടവൻകാട് ഇകനയെല്ലാം ചൊല്ലി കുശുകുശുക്കിനെ ഒൺ പരീശരുകാട്ടുക്ക് കേൾവിപ്പട്ടവോളെ അവനെ പുടിച്ച് കെട്ടുകേക്കുചൂട്ടി പരീശരുകാടും വലിയെ പൂയാരിയേരും പടയാളികളെ കടത്തിവുട്ടെ.
“അവൻ ഏടെ ഒൺ ആരുക്കൊണ്ണാലും വിവരം കിടച്ചാ അവനെ പുടിച്ച് കെട്ടിളത്തുക്ക് എങ്കാക്ക് ചേതിയെ വുടുക്കോണും” ഒൺ വലിയെ പൂയാരിയേരും പരീശരുകാടും കൽപ്പനെ ഇട്ടെ.
എന്നെ കടത്തി വുട്ടാളിലെ വേലെ പകലൊളെള കാലം വരേക്ക് നങ്കെ ചെയ്യവേണ്ടി ഇരുക്കിനെ; ആരുക്കും ഒണ്ണാം ചെയ്‌കേക്ക് കൂടാത്തെ റാവ് വരിനെ.
അന്നേരം അവറെ കല്ലെ എടുത്ത് അവനെ ഒറീവെ നോയ്‌ക്കെ; ഒണ്ണാ ഏശു അവറകാൽ നുൺ അകന്ത് തെയ്‌വ ആലയത്തിൽ നുൺ മാറി പോയെ.
നിങ്കെ അബുറാകാമിലെ തലവശിക്കാറാ ഒൺ എനക്ക് തിക്കിനൊള്ളെ; ഒണ്ണാലും എൻ വശനമെ ഏത്തെടുക്കേക്ക് നിങ്കെ ഉള്ളത്തിൽ ഇടം നാത്തതുനാലെ നിങ്കെ എന്നെ കൊൽകേക്ക് നോക്കിനെ.
മോശെ നിങ്കാക്ക് നായപുറമാണമെ തന്തിരുക്കിനതാനെ? ഒണ്ണാലും നിങ്കെ ആരും നായപുറമാണമെ പാലിക്കിനതില്ലെ. അപ്പണും എന്നെ കൊൽകേക്ക് നോക്കിനത് എന്തുക്ക്?”
നിങ്കെ പെരുനാളുക്ക് പോനിൻ; ഏൻ ഇം പെരുനാളുക്ക് വരിനതില്ലെ; എന്തൊണ്ണാ എനക്കൊള്ളെ നേരം ഇതുവരേക്ക് വന്തതില്ലെ.”
ഒവ്വൊരുനാളും ഏൻ തെയ്‌വ ആലയത്തിലിരുന്ത് പടിയ്‌ക്കെ വച്ചവോളയെല്ലാം നിങ്കകാൽ ഇരുന്തതാനേ? അപ്പണും നിങ്കെ എന്നെ പുടിച്ചതില്ലെ; ഒണ്ണാ ഇത് ഇരുട്ടിലെ അതികാരമൊള്ളെ നിങ്കെ നേരം താൻ?” ഒൺ ചൊല്ലിയെ.
ഇകനയവൻ പേരേത്തി ചൊല്ലിയത് അവറളെ പത്തിതാൻ ഒൺ മതപണ്ടിതരുകാടും വലിയെ പൂയാരികാടും നിനച്ചാലെ അവനെ പുടിപ്പേക്ക് നിനച്ചെ; ഒണ്ണാ മാനടവൻ നാലെ അവറെ അരണ്ടെ.
വലിയെ പൂയാരിയേരും മതപണ്ടിതരുകാടും ഇതെ കേട്ടാലെ ഏശുവെ കൊൽകേക്കുചൂട്ടി നിനച്ചെ. ഏശു ചൊന്നെ നല്ലെ പുത്തിയെ കേട്ട് മാനടവനൊത്തേ അരണ്ടിരുന്തനാലെ വലിയെ പൂയാരികേക്കും മതപണ്ടിതരുക്കും പേടിയായേയെ.
അതുനാലെ അവനെ പുടിപ്പേക്ക് അവറെ പയണമിട്ടെ; ഒണ്ണാ മനിശെ മാനടവൻകാട് ഏശുവെ പലകപ്പാട്ടുക്കാറൻ ഒൺ കണ്ടനാലെ അവറെ മാനടവൻകാടെ ചരിയാനത്തിൽ പേടിച്ചെ.
അന്നേരം എകൂതര് അവനെ ഒറീകേക്ക് പിന്നേം കല്ലെ എടുത്തെ.
പിന്നെ പരീശരുകാട് അങ്ക് നുൺ പോയി ഏശുവെ കൊൽകേക്കുചൂട്ടി അവനുക്ക് വുറോതമാ ചട്ടം കെട്ടിയെ.