4 ഏളെ കൂരയാം ചെയ്‌കേക്ക് ഒരാ വേണും; എല്ലാതാം പടച്ചത് തെയ്‌വം താൻ.
ഒണ്ണാ കൂരേ ചെയ്യിനാ കൂരയക്കാട്ടിലും മാനമൊള്ളാനാലെ മോശേക്കാട്ടിലും ഓറെ മാനമൊള്ളവനായ് ഏശുവെ കണക്കാക്കിനെ.
ഒണ്ണാ ഇപ്പെ ഇം കടശികാലത്തിൽ തെയ്‌വം ഉടയാ മകൻനാലെ നങ്കകാക്ക് കുരവുട്ട് ഇരുക്കിനെ. തെയ്‌വം ഉലകമെ ബൂറാ അം മകൻനാലെ പടയ്‌ക്കുകേം അം മകനെ എല്ലാത്തുക്കും അവകാശിയാക്കീം വച്ചിരുക്കിനെ.
വരുകേക്കിരുക്കിനെ കാരിയങ്കാടെ തെയ്‌വ കൂരേലെല്ലാം ചൊൽമത്തിൽ മോശെ നമ്പിക്കെ ഒള്ളെ പണ്ണക്കാറനായിരുന്തെ.