26 അന്നേരം കാവലാളികെ തലവൻ കാവലാളികളാം കൂട്ടിയെടുത്ത് പോയ് അപ്പോശ്‌ത്തലരുകാടെ കൂട്ടി കുടത്തെ; മാനടവൻ കല്ലെ ഒറിഞ്ചാകുമൊൺ പേടിച്ച് അവറളെ ഒണ്ണാം ചെയ്യാതതാൻ കൂട്ടിയെടുത്ത് വന്തത്.
വോറാരും അവറെ കൂട്ടത്തുക്ക് വരുകേക്ക് ചുണയെ കാട്ടിയതില്ലെ; അപ്പണും അവറെ ചെയ്യിനത് നല്ലതാൻ ഒൺ മാനടവൻ ചൊൽമെ.
ഒണ്ണാ ഇകനെ ആയതെ കണ്ട് മാനടവൻകാടെല്ലാം തെയ്‌വമെ വുളിച്ച് മകിമപ്പടുത്തിയനാലെ അവറാത്തുക്കു തണ്ടനേ കൊടുപ്പേക്ക് ഒരു വശീം നാപ്പോയനാലെ പിന്നേം അവറാത്തുക്ക് തിട്ടമിട്ട് കടത്തിവുട്ടെ.
തെയ്‌വ ആലയത്തിലെ വലിയെ പൂയാരികാട്ടുക്കും ആലയത്തിലെ കാവലാളിക തലവനുക്കും ഇതകേട്ടതും അപ്പോശ്‌ത്തലരുക്ക് എന്തായേയെ ഒൺ നിനച്ച് വെരുണ്ടേയെ.
അമ്പോളെ വലിയെ വലിയെ പൂയാരിയേരുകാടും മതപണ്ടിതരുകാടും മാനടവനെ പേടിക്കുമനാലെ ഏശുവെ കൊൽകേക്ക് കോളാരെ ചൊല്ലി കൂട്ടിയെ.
ഇകനയവൻ പേരേത്തി ചൊല്ലിയത് അവറളെ പത്തിതാൻ ഒൺ മതപണ്ടിതരുകാടും വലിയെ പൂയാരികാടും നിനച്ചാലെ അവനെ പുടിപ്പേക്ക് നിനച്ചെ; ഒണ്ണാ മാനടവൻ നാലെ അവറെ അരണ്ടെ.
‘മനിശരിൽ നുൺ ഒൺ ചൊല്ലിയാ ഇവുടെ നിക്കിനെ മാനടവൻകാടെല്ലാം ഓകന്നാൻ ഒരു പലകപ്പാട്ടുക്കാറൻ താൻ ഒൺ ഉറച്ചിരുക്കിനതുനാലെ നങ്കളെ കല്ലൊറിഞ്ച് കൊല്ലും’ ഒൺ ചൊല്ലിയാലെ,
“മാനടവൻ ഇടേൽ കലകം ഒണ്ടാകാതെ ഇരുപ്പേക്ക് പെരുനാളിൽ അകനെ ചെയ്‌വാനില്ലെ” ഒൺ അവറെ ചൊല്ലിയെ.
മനിശരിൽ നുൺ ഒൺ നങ്കെ ചൊല്ലിയാ, നങ്കെ മനിശെ മാനടവനെ പേടിക്കിനെ; എന്തൊണ്ണാ എല്ലാരും ഓകന്നാനെ പലകപ്പാട്ടുക്കാറൻ ഒൺതാനെ നിനച്ചിരുക്കിനത്?” ഒൺ നിനച്ച് കൂട്ടിയാലെ,
കെരോതാവുക്ക് അവനെ കൊൽകേക്ക് മനശിരുന്തപ്പണും എകൂതര് അവനെ ഒരു പലകപ്പാട്ടുക്കാറൻ ഒൺ കണ്ടനാലെ അവറളെ പേടിച്ച് അവൻ അകനെ ചെയ്യതില്ലെ.
ഒണ്ണാ പത്തിരോശ് ഒരുത്തിനെ തുലേലായ് വലിയെ പൂയാരി കൂരെ മുത്തത്തുകാൽവരെ പുറകോടേ പോയ്, അവൻ അകത്തിലോറി അങ്ക് എന്താകുമൊൺ കാൺമ്പച്ചൂട്ടി കാവൽക്കാറാ കന്നേൽ ഇരുന്തെ.
ഏശുവെ എകനെ അവറാത്തുക്ക് കാട്ടി കൊടുക്കാം ഒണ്ണെ കോളാരചൊല്ലി വലിയെ വലിയെ പൂയാരിയേരുക്കും പടത്തലവരുകാട്ടുക്കും ഊതാശ് പോയ് ചൊല്ലി കൊടുത്തെ.
ഒണ്ണാ കാവലാളികെ പോയവോളെ അപ്പോശ്‌ത്തലരുകാടെ അങ്ക് കണ്ടതില്ലെ; അവറെ തിരുമ്പി പോയോൺ ഇകനെ ചൊല്ലിയെ,
അന്നേരം ഒരാ വന്താലെ അവറകാക്ക്, “ഇതെ കോളിൻ നിങ്കെ ഇരുട്ടറേല് അടച്ചിട്ടെ അം ആണാകാട് തെയ്‌വ ആലയത്തിൽ നുൺ തെയ്‌വ വശനമെ മാനടവനുക്ക് പടിയ്‌ക്കെ വയ്‌ക്കിനെ” ഒൺ ചൊല്ലിയെ.