43 ഒണ്ണാ ശതാതിപൻ പവുലോശെ കാപ്പോത്തോണുമൊൺ നിനച്ചാലെ അവറെ പടയാളികയെ വിലയ്‌ക്കെ. നീന്തുവെ തിക്കിനൊള്ളവൻ മിന്നേ തത്തി കരേകത്തുക്ക് നീന്തീം
പിത്തുനാ എങ്കെ ശീതോൻ പട്ടണത്തിൽ പോയ് ചേന്തെ; പവുലോശുകാക്ക് ഊലിയോശ് ആത്തിരത്തോടെ ഇരുന്തനാലെ ഉടയാ ഇണങ്കരുകാക്ക് പോകേക്കും കാൺമ്പേക്കും അവനുക്ക് തേവയാനതെല്ലാം വാങ്കുവേക്കും അനുമതി കൊടുത്തെ.
മൂണ് വട്ടം തടീൽ എന്നെ അടിച്ചെ; ഒരുവട്ടം എന്നെ കല്ലിൽ ഒറിഞ്ച് കൊൽകേക്ക് നോയ്‌ക്കെ, മൂണ് വട്ടം കപ്പൽ ഉടഞ്ച് ആപത്തിൽ അകപ്പട്ട്, ഒരു റാവും ഒരു പകലും കടലിൽ കിടന്തെ.
ഒണ്ണാ ശതാതിപൻ പവുലോശ് ചൊല്ലുക്ക് ചെവിയെ കൊടാതെ കപ്പലിലെ തലവനും കപ്പലുടയാളും ചൊല്ലിയതെ നമ്പിയെ.
പവുലോശുക്ക് പോകേക്ക് തേവയാനെ കുതിരകാടാം കൊടുക്കോണും; അകനെ അമ്പാളെ ചൂതാനമാ നാട്ടുമന്നൻ പെലിക്കിശികാക്ക് കൊണ്ടോകോണും” ഒൺ കൽപ്പനയിട്ടെ.
അവറെ ഏയിലെ കെട്ടി അടിച്ച് പിണയ്‌ങ്കവോളെ പവുലോശെ അവറെ വലിച്ചുകിച്ചാവനോ ഒൺ പടയാളികളിലെ തലവൻ അരണ്ടാലെ, അവ്വാളെ അവറെ ഇടേലിരുന്ത് കോട്ടേക്ക് കൊമ്മണ്ടുകേക്ക് പടയാളികകാക്ക് കൽപ്പനയിട്ടെ.
അന്നേരം പവുലോശ് ശതാതിപൻകാക്കും പടയാളികകാക്കും ഇകനെ ചൊല്ലിയെ, “കപ്പലോട്ടിനവേരാ കപ്പലിൽ നാതവോയാ നിങ്കാക്ക് തപ്പിച്ച് പോവെ കൂടാത്ത്” ഒൺ ചൊല്ലിയെ.
കുത്തവാളികെ നീന്തി തപ്പിച്ച് പോകാതിരുപ്പേക്ക് അവറളെ കൊൽവെ പടയാളികെ ചൊല്ലി കൂട്ടിയെ.