25 അതുനാലെ ഇണങ്കരേ, പേടിനാതെ ഇരിൻ; എൻകാൽ ചൊല്ലിയവോലതാൻ നടക്കുമൊണ്ണെ നമ്പിക്കെ എനക്ക് തെയ്‌വത്തുകാൽ ഇരുക്കിനെ.
കരുത്താവ് തൻകാൽ ചൊല്ലിയത് നടക്കുമൊൺ നമ്പിയവെ ഓകമൊള്ളാ.”
അതുനാലതാൻ ഏൻ ഇം കറുമമെല്ലാം അടേനത്; ഒണ്ണാ എനക്ക് വെക്കക്കേട് തോണതില്ലെ; എന്തുനാലയൊണ്ണാ ഏൻ ആരളെ നമ്പി ഇരുക്കിനേ ഒൺ എനക്ക് തിക്കിനൊള്ളെ; എൻകാൽ ഏത്തു തന്തതെ കരുത്താവ് തിരുമ്പി വരിനതുവരേക്ക് പാതുകാപ്പാ വച്ചിരുപ്പേക്ക് അവൻ ചക്കിതി ഒള്ളാതാൻ ഒൺ എനക്ക് ഉറപ്പുമൊണ്ട്.
ഒണ്ണാ ശതാതിപൻ പവുലോശ് ചൊല്ലുക്ക് ചെവിയെ കൊടാതെ കപ്പലിലെ തലവനും കപ്പലുടയാളും ചൊല്ലിയതെ നമ്പിയെ.
അന്നേരം എല്ലാരും പേടിനാതെ തീനെ തുണ്ണെ.