27 പടയാളികെ തലവൻ പവുലോശുകാക്ക് പോയാലെ ഇകനെ കേട്ടെ, “ചൊൽ നീ റോമാക്കാറനീ?” “അന്താൻ” ഒൺ പവുലോശ് വതിലെ ചൊല്ലിയെ.
പടയാളികളും അവറെ തലവനും എകൂതെ പള്ളീലെ കാവൽക്കാറാളും ചേന്ത് ഏശുവെ പുടിച്ച് കെട്ടി,
ഇതെ കേട്ടതും ശതാതിപൻ പടയാളികളിലെ തലവൻകാക്ക് പോയ്, “അമ്മച്ചേ, നീ എന്തെ ചെയ്യിനെ? അവ്വാൾ റോമാക്കാറൻ താൻ” ഒൺ ചൊല്ലിയെ.
അന്നേരം പടയാളികെ തലവൻ, ഏൻനേ കനേം അണയെ കൊടുത്തുതാൻ റോമാക്കാറൻ ആയത്. അത്തുക്കു പവുലോശ്, ഏൻ ഒണ്ണാ പുറവിയിൽ ഇരുന്തെ റോമാക്കാറൻ താൻ ഒൺ വതിലെ ചൊല്ലിയെ.
അവറെ പവുലോശെ കകിറിൽ വരിഞ്ച് കെട്ടിയവോളെ കിട്ടെ നുണ്ണെ ശതാതിപൻകാക്ക് പവുലോശ്, കൂട്ടമിട്ട് കുത്തക്കാറനീ ഒൺ കാണാതെ ഒരു റോമാക്കാറനെ ചാട്ടവാറിൽ അടിക്കിനത് ചരിയീ? ഒൺ കേട്ടെ.