6 പിന്നെ ഇരണ്ടു കൂട്ടറും തങ്കെ മണ്ണതൊൺ അക്കുമിക്കും ചൊല്ലിയാലെ എങ്കെ കപ്പലുക്കും അവറെ കൂറാക്കും തിരുമ്പി പോയെ.
പിന്നെ അവൻ ശിശിയൻകാൽ, “ഇതി നിൻ നിള്ളെ” ഒൺ ചൊല്ലിയെ. അന്നേരം ഇരുന്ത് അം ശിശിയൻ ഏശുവിലെ തള്ളയെ ഉടയാ കൂരേക്ക് കൂട്ടി കൊണ്ടേയെ.
ഒണ്ണാ നമ്പിക്കേൽ എനക്ക് തമ്പിയാനെ തീത്തോശെ കാണാതിരുന്തനാലെ എൻ മനശുക്ക് നിമതി നാപ്പോയെ. അതുനാലെ ഏൻ അവറകാൽ ഓര്‌പ്പേ ചൊല്ലി മക്കതോനിയാവുക്ക് പോയെ.
“നിങ്കെ എല്ലാരും പിരിഞ്ച് ഒവ്വൊരുത്തൻ ഉടവനുടവൻ ഇടത്തുക്ക് പോനെ നേരം വരും; ഇപ്പെ വന്തുമിരുക്കിനെ; നിങ്കെ എല്ലാരും എന്നെ ഒരയാ വുട്ട് മണ്ടും; ഒണ്ണാലും എൻ തകപ്പൻ എൻ കൂട്ടത്തിൽ ഒള്ളനാലെ ഏൻ ഒരയാ ഇല്ലെ.
അകനെ ഒവ്വൊരാളും ഉടവൻ ഉടവൻ കൂരേക്ക് മണ്ടിയേയെ.
അവൻ ചാതിയാൻകാക്ക് വന്തെ; ചാതിയാൻകാടൊ അവനെ ഏത്തെടുത്തതില്ലെ.
അകനെ അവൻ എന്തി തന്താര് കൂരേക്ക് പോയെ. അവൻ വരിനതെ തുലേൽ നുണ്ണേ തന്താര് കണ്ടതും മനശിരങ്കി ഓടി പോയി അവൻ കയ്‌ത്തമേ അപ്പി പുടിച്ച് നൊത്തിയെ.