40 ഉണ്ണേക്കേലെ ഇം കലകത്തുക്ക് ഒരു കാരിമാം കാണതില്ലെ; അതുനാലെ നങ്കളേത്തിൽ റോമൻ അതികാരികെ കുത്തമെ ഇടും; ഇം കലകത്തുക്ക് വതിലെ ചൊൽവെ ഒണ്ണും നാത്തതാനേ?
അപ്പെ നീയല്ലയീ ചിലനാളേക്ക് മില്ലോട് ഒരു കലകമെ ഒണ്ടായ്‌ക്കി നാലായിരംവേരാളെ കലകക്കാറാളായ്‌ക്കി മണൽ പെത്താരത്തുക്ക് കടത്തിവുട്ടെ മിശ്‌രേമുകാറൻ.
മാനടവൻകാട് പവുലോശെ കൊൽവകിടന്ത് പയണമിട്ടെ; ഇന്നേരം എരുശലേമിൽ എല്ലാ പണ്ണേലും കലകം നടക്കിനെ ഒൺ റോമാ പട്ടാളത്തലവനുക്ക് കേൾവിപ്പട്ടെ.
കലകമെല്ലാമോഞ്ച്, പവുലോശ് നമ്പിക്കയാനവേരാളെ വുളിച്ചുകൂട്ടി അവറാത്തുക്ക് തയിരിയമെ കൊടുത്തെ. പിന്നെ അവറകാൽ താൻ മണ്ണതൊൺ ചൊല്ലി മക്കതോനിയാവുക്ക് പോയെ.
“മാനടവൻ ഇടേൽ കലകം ഒണ്ടാകാതെ ഇരുപ്പേക്ക് പെരുനാളിൽ അകനെ ചെയ്‌വാനില്ലെ” ഒൺ അവറെ ചൊല്ലിയെ.
പിരിയമാനെ തെയോപിലോശേ, നങ്കെ ഇടേൽ നടന്തെ ഒവ്വൊരു കാരിയങ്കാടപ്പത്തീം റൂപ്പു റൂപ്പാ എളുതുകേക്ക് പലെ ആളുകേം നോയ്‌ക്കെ.
അതക്കാട്ടി വലിയെ കാരിയന്താൻ ഒണ്ണാ അത്തുക്ക് നാട്ടുമന്നര് കൂടിനെ കൂട്ടത്തിൽ തീര്പ്പെ ഇടിളെ.
ഇകനെ ചൊല്ലി അവൻ അങ്ക് വന്തടഞ്ചെ മാനടവൻകാടെ കടത്തിവുട്ടെ.
പെലിക്കിശിക്ക് കരുത്താവിലെ വശിയെചൊല്ലി നന്തി തിക്കിനൊണ്ടായപ്പണും പടത്തലവൻ ലൂശിയാശ് വന്തോഞ്ച് നിങ്കെ പരാതീക്ക് തീര്‌പ്പിടിളെ ഒണ്ണോൺ വോറൊരു നാളേക്ക് മാത്തി വച്ചെ.