11 പിരിയമാനവനേ, ഇനിയൊള്ളവേരാ ചെയ്യിനെ പാപമെ കണ്ട് നീയും അതെ ചെയ്‌വാനില്ലെ; നല്ലതെ ചെയ്യിനവൻവോലെ നീയും നല്ലതെ ചെയ്; നൽമെ ചെയ്യിനവൻ തെയ്‌വത്തിൽ നുൺ ഒളളവനും കെട്ടതെ ചെയ്യിനവനോ തെയ്‌വമെ തിക്കിനാത്തവനും താൻ.
നിങ്കെ തെയ്‌വത്തുക്ക് പിരിയമാനെ മക്കെ ആനതുനാലെ നിങ്കളും അവനവോലെ ആവേക്ക് നോക്കോണും.
അവറെ നാശമെ വുട്ടൊറിഞ്ച് നല്ലതെ ചെയ് നടക്കുകേം അമതീക്കുചൂട്ടി തേടി നടക്കേം ചെയ്യട്ടെ.
തിൻമെ ചെയ്യിനവനെല്ലാം വെളിച്ചത്തുകാക്ക് വുറോതമാ ഇരുക്കിനെ; അവറെ വെളിച്ചത്തുകാക്ക് വരിനതുമില്ലെ. എന്തൊണ്ണാ അവറെ ചെയ്‌നടക്കിനെ കെട്ടെ ചെയ്‌തികയെ വെളിപ്പടുത്തുകേക്ക് അവറെ ആശിക്കിനതില്ലെ.
നിങ്കെ നൽമെ ചെയ്യിനത്തിൽ ഉശാരെ കാട്ടിനതൊണ്ണാ നിങ്കാക്ക് ആര് നാശമെ ചെയ്യും?
മണേ തിമോത്തിയോശേ, എൻ ഉവതേശം, ഏൻ ഇരുന്ത് നടന്തത്, ഏൻ ചെയ്‌കേക്ക് നിനച്ചെ കാരിയം, എൻ നമ്പിക്കെ, ഏൻ മന്നിച്ച് വന്തെ രീതി, ആത്തിരം, കറുമമെ ഏത്തെടുക്കേക്കൊള്ളെ തകിതി ഒണ്ണതുകാടാം
കിരിശ്ത്തു നീതിമാൻ ഒൺ നിങ്കാക്ക് തിക്കിനൊള്ളെ. അതുനാലെ നീതിയെ ചെയ്യിനവൻ മുച്ചൂടും തെയ്‌വത്തിൽ നുൺ പുറന്ത് ഇരുക്കിനവൻ ഒണ്ണും തിക്കിനൊണ്ട്.
എൻ ഇണങ്കരേ, കിരിശ്ത്തു ഏശുവിൽ നമ്പുനെ എകൂതാ നാട്ടിലെ തെയ്‌വത്തിലെ ശവകാട്ടുക്ക് നടമായതുവോലെ നിങ്കാക്കും നടമായിരുക്കിനെ. അവറെ എകൂതരുകാട്ടിൽ നുൺ തണ്ടനെ ഏത്തതുവോലെ നിങ്കളും നിങ്കെ ചാതീ ശനത്തിൽ നുൺ തണ്ടനകാടെ ഏത്തതാനേ?
ചരിയാനത്തിൽ കറുമമടേളെ നിലമെ വന്തപ്പണും നിങ്കെ തെയ്‌വ ആത്തുമാവിലൊള്ളെ പിരിയത്തിൽ വശനമെ ഏത്തെടുത്ത് എങ്കളും കരുത്താവും കാട്ടി തന്തതുവോലെ പിശച്ചെ.
എന്നെ പരിശുരുക്കിനവൻ എനക്ക് പുറകോട് വരട്ടെ; ഏൻ ഏടെ ഇരുക്കിനതോ അവ്വിടത്തിൽ എന്നെ പരിശുരുക്കിനാളും ഇരുക്കും; എന്നെ പരിശുരുക്കിനവനെ എൻ തകപ്പൻ മാനിക്കും” ഒൺ ചൊല്ലിയെ.
എൻ ആടുകാട് എൻ ചത്തമെ കോക്കിനെ; എനക്ക് അതുകാടെ തിക്കിനൊള്ളെ; അതുകാട് എനക്ക് പുറകോടേം വരിനെ.
അകനെ നിങ്കളും മടിനാതെ നമ്പിക്കേലും പൊറുപ്പിലും വാക്കെ അവകാശമായ്‌ക്കവേരാ ചെയ്യതുവോലെ ചെയ്യോണും.
കിരിശ്ത്തു പിശച്ചതുവോലെ ഏനും പിശയ്‌ക്കിനെ; നിങ്കളും ഏൻവോലെ പിശേനിൻ.
അതുനാലെ ഏൻ ചെയ്യിനവോലെ നിങ്കളും ചെയ്‌കേക്കുതാൻ ഏൻ നിങ്കകാക്ക് കെഞ്ചി ചൊന്നത്.
ഇണങ്കരേ, ഏൻ ചെയ്യിനവോലെ നിങ്കളും ചെയ്യിൻ; എങ്കെ നിങ്കളെ പടിയ്‌ക്കെ വച്ചതുവോലെ പിശയ്‌ക്കിനവേരാളെ കണ്ടു പടീനിൻ.
ഇകനെ തെയ്‌വ മക്കെ ആരൊണ്ണും ഉരുമൻ മക്കെ ആരൊണ്ണും ഇതുനാലെ തിക്കിനൊണ്ടാകും; തെയ്‌വത്തുക്ക് മില്ലോട് നീതിയാനെ കാരിയമെ ചെയ്യാത്തവനും അതുവോലെ അണ്ണൻ തമ്പിയേരുകാൽ ആത്തിരത്തിൽ ഇരാത്താളും തെയ്‌വത്തിൽ നുൺ പുറന്തവനില്ലെ.
പിരിയമാനവേരാളേ, നരി പലകപ്പാട്ടുകാറാ ഇപ്പണേ ഇം ഉലകത്തിൽ വന്തിരുക്കിനെ. തെയ്‌വത്തിലെ ആത്തുമാവ് ഒണ്ടൊൺ ചൊന്നെ എല്ലാരാം നമ്പാതേൻ. അവറളിൽ ഇരുക്കിനെ ആത്തുമാവ് തെയ്‌വത്തിൽ നുണ്ണൊള്ളതോ അല്ലയോ ഒൺ ചോതനെ ചെയ് കണ്ടു പുടിച്ചോകോണും.