8 ഒരു ജിന ചെക്കെരിയാവു ദേവരുഗുടിലി പണി ചെയിവകൂടിന്തു. ആ കുറി ദേവരുഗുടിലി പണി ചെയ്യോണ്ടെയെയ് അദുന്റ ഇണ്ടിലിപട്ട കനെലാടിയളായിന്തരു.
എരോദാവു ജൂദിയെനാടില റാജാവായിന്ത ചമേയത്തി ചെക്കെരിയാവു എന്റു പേരുകീന്റ ഒരു കനെലാടി ഇന്തു. അദു അബിയ എന്റു പേരുകീന്റ കനെലാടിയണ്ട ഇണ്ടിലിപട്ട ഒരുത്തെനായിന്തു. ചെക്കെരിയാവുന്റ റാട്ടിന്റ പേരു എലിച്ചബത്തു എന്റായിന്തയ്. അയിര രാണ്ടാളുമു കനെലാടിയായിന്ത അഗറോനുന്റ കുലാത്തിപട്ടെരളായിന്തരു.
എലിച്ചബത്തു മച്ചി ആയിന്തെനെകോണ്ടു അയിരക്കു മക്ക പുറാപ്പകാണി. അയിര രാണ്ടാളുമു പെരുമനുമു പെരിയട്ടിമു ആയിന്തരു.