സെഫന്യാവ് 3:7 - സമകാലിക മലയാളവിവർത്തനം7 ‘നിശ്ചയമായും നീ എന്നെ ഭയപ്പെട്ട് എന്റെ പ്രബോധനം അംഗീകരിക്കും,’ എന്നു ഞാൻ അവരെക്കുറിച്ചു ചിന്തിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അവരുടെ വാസസ്ഥലം ശൂന്യമാകുകയില്ലായിരുന്നു, എന്റെ യാതൊരു ശിക്ഷയും അവളുടെമേൽ വരികയുമില്ലായിരുന്നു. എന്നിട്ടും അവരുടെ സകലദുഷ്‍പ്രവൃത്തിയിലും അവർ ജാഗ്രതയുള്ളവരായിരുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)7 നിശ്ചയമായും അവൾ എന്നെ ഭയപ്പെടും. എന്റെ ശിക്ഷണം അവൾ സ്വീകരിക്കും. ഞാൻ അവൾക്കു വരുത്തിയ ശിക്ഷകൾ അവൾ കാണാതെപോവുകയില്ല എന്നു ഞാൻ കരുതി. എങ്കിലും കൂടുതൽ ജാഗ്രതയോടെ അവൾ ദുഷ്ടത കാട്ടി. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)7 നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊൾക എന്നു ഞാൻ കല്പിച്ചു; എന്നാൽ ഞാൻ അവളെ സന്ദർശിച്ചതുപോലെയൊക്കെയും അവളുടെ പാർപ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികളൊക്കെയും ചെയ്തുപോന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 “നീ എന്നെ ഭയപ്പെട്ട് പ്രബോധനം സ്വീകരിക്കുക” എന്ന് ഞാൻ കല്പിച്ചു; എന്നാൽ ഞാൻ തീരുമാനിച്ചതുപോലെ അവളുടെ ഭവനത്തിൽ നിന്ന് ഛേദിക്കപ്പെടുകയില്ലായിരുന്നു; പക്ഷേ അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ചെയ്തുപോന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊൾക എന്നു ഞാൻ കല്പിച്ചു; എന്നാൽ ഞാൻ അവളെ സന്ദർശിച്ചതുപോലെ ഒക്കെയും അവളുടെ പാർപ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ഒക്കെയും ചെയ്തുപോന്നു. Faic an caibideil |
അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട് പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അങ്ങ് കീഴടങ്ങി ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു ചെല്ലുന്നെങ്കിൽ അങ്ങ് ജീവിച്ചിരിക്കും; ഈ നഗരം അഗ്നിക്കിരയായി നശിപ്പിക്കപ്പെടുകയുമില്ല; അങ്ങും അങ്ങയുടെ കുടുംബവും ജീവനോടെ ശേഷിക്കുകയും ചെയ്യും.