Biblia Todo Logo
Bìoball air-loidhne

- Sanasan -




സെഫന്യാവ് 1:13 - സമകാലിക മലയാളവിവർത്തനം

13 അവരുടെ സമ്പത്ത് കൊള്ളചെയ്യപ്പെടും അവരുടെ വീടുകൾ ശൂന്യമാക്കപ്പെടും. അവർ വീടുപണിയും എന്നാൽ അവർ അവിടെ പാർക്കുകയില്ല; അവർ മുന്തിരിത്തോട്ടം നട്ടുണ്ടാക്കും എന്നാൽ വീഞ്ഞ് കുടിക്കുകയില്ല.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

13 അവരുടെ ധനം കൊള്ളയടിക്കപ്പെടും; വീടുകൾ ശൂന്യമാക്കപ്പെടും; അവർ വീടു പണിയും. പക്ഷേ അവർ അതിൽ പാർക്കുകയില്ല. മുന്തിരിത്തോട്ടം നട്ടുണ്ടാക്കുമെങ്കിലും അതിൽനിന്നു വീഞ്ഞു കുടിക്കുകയില്ല.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

13 അങ്ങനെ അവരുടെ സമ്പത്ത് കവർച്ചയും അവരുടെ വീടുകൾ ശൂന്യവും ആയിത്തീരും; അവർ വീടു പണിയും, പാർക്കയില്ലതാനും; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 അങ്ങനെ അവരുടെ സമ്പത്ത് കവർച്ച ചെയ്യപ്പെടുകയും അവരുടെ വീടുകൾ ശൂന്യമായിത്തീരുകയും ചെയ്യും; അവർ വീടു പണിയും, പക്ഷേ താമസിക്കുകയില്ല; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും, വീഞ്ഞു കുടിക്കുകയില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 അങ്ങനെ അവരുടെ സമ്പത്തു കവർച്ചയും അവരുടെ വീടുകൾ ശൂന്യവും ആയ്തീരും; അവർ വീടു പണിയും, പാർക്കയില്ലതാനും; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.

Faic an caibideil Dèan lethbhreac




സെഫന്യാവ് 1:13
24 Iomraidhean Croise  

“കർത്താവേ, എപ്പോൾവരെ?” എന്നു ഞാൻ ചോദിച്ചു. അവിടന്ന് ഉത്തരം പറഞ്ഞു: “പട്ടണങ്ങൾ ശൂന്യമാകുന്നതുവരെ, നിവാസികൾ ഇല്ലാതാകുന്നതുവരെ, വീടുകൾ ആളില്ലാതാകുന്നതുവരെ, ദേശം പാഴും ശൂന്യവും ആകുന്നതുവരെത്തന്നെ,


“നിന്റെ രാജ്യംമുഴുവനും പാപത്താൽ നിറഞ്ഞതുനിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ, കവർച്ചമുതലായി ഏൽപ്പിച്ചുകൊടുക്കും.


വയൽപ്രദേശത്തുള്ള എന്റെ പർവതമേ, രാജ്യത്തെമ്പാടുമുള്ള പാപംനിമിത്തം നിന്റെ ധനവും എല്ലാ നിക്ഷേപങ്ങളും നിന്റെ ക്ഷേത്രങ്ങളോടൊപ്പം ഞാൻ കൊള്ളമുതലായി കൊടുക്കും.


നാശത്തിനുമീതേ നാശം വരുന്നു; ദേശമൊക്കെയും ശൂന്യമായിരിക്കുന്നു. വളരെപ്പെട്ടെന്നുതന്നെ എന്റെ കൂടാരം നശിപ്പിക്കപ്പെട്ടു, നിമിഷങ്ങൾക്കകം എന്റെ നിവാസസ്ഥാനവും.


സിംഹം കുറ്റിക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു, രാഷ്ട്രങ്ങളുടെ സംഹാരകൻ പുറപ്പെട്ടിരിക്കുന്നു. അവൻ തന്റെ സ്ഥലം വിട്ടെഴുന്നേറ്റ് നിന്റെ ദേശം ശൂന്യമാക്കും. നിന്റെ പട്ടണം, നിവാസികളില്ലാതെ ശൂന്യമാക്കപ്പെടും.


അവർ നിങ്ങളുടെ ധാന്യവും അപ്പവും ഭക്ഷിക്കും, നിന്റെ പുത്രന്മാരെയും പുത്രിമാരെയും വിഴുങ്ങിക്കളയും; അവർ നിന്റെ ആട്ടിൻപറ്റത്തെയും കന്നുകാലികളെയും തിന്നുതീർക്കും; നിന്റെ മുന്തിരിയും അത്തിവൃക്ഷവും അവർ തിന്നുതീർക്കും. നീ ആശ്രയം വെച്ചിരിക്കുന്ന നിങ്ങളുടെ ഉറപ്പുള്ള പട്ടണങ്ങൾ അവർ വാളിനാൽ ശൂന്യമാക്കും.


“ഞാൻ ജെറുശലേമിനെ ഒരു കൽക്കുന്നും കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും; ഞാൻ യെഹൂദാനഗരങ്ങളെ നിവാസികളില്ലാത്ത ശൂന്യസ്ഥലമാക്കിമാറ്റും.”


സീയോനിൽനിന്ന് ഒരു വിലാപശബ്ദം കേൾക്കുന്നു: ‘നാം എത്ര ശൂന്യമായിരിക്കുന്നു! നമ്മുടെ ലജ്ജ എത്ര വലുതായിരിക്കുന്നു! നമ്മുടെ വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ, നാം നമ്മുടെ ദേശം വിട്ടുപോയേ തീരൂ.’ ”


ഞങ്ങളുടെ ഓഹരി അപരിചിതർക്കും ഞങ്ങളുടെ ഭവനങ്ങൾ വിദേശികൾക്കും ആയിപ്പോയി.


അതിനാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു, എന്റെ കോപാഗ്നിയിൽ ഞാൻ അവരെ നശിപ്പിച്ചു. അവരുടെ അക്രമത്തെ ഞാൻ അവരുടെ തലമേൽത്തന്നെ വരുത്തിയിരിക്കുന്നു എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”


“ ‘അവർ തങ്ങളുടെ വെള്ളി തെരുവിൽ എറിഞ്ഞുകളയും, അവരുടെ സ്വർണം മലിനമായ വസ്തുപോലെ പരിഗണിക്കപ്പെടും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കോ സ്വർണത്തിനോ അവരെ മോചിപ്പിക്കാൻ കഴിയുകയില്ല. വിശപ്പടക്കുന്നതിനോ വയറുനിറയ്ക്കുന്നതിനോ അവർക്കത് ഉപകരിക്കുകയില്ല. അത് അവരെ പാപത്തിലേക്കു വീഴാൻ കാരണമാക്കിയല്ലോ.


അതു ഞാൻ വിദേശികളുടെ കൈയിൽ കൊള്ളയായും ഭൂമിയിലെ ദുഷ്ടർക്കു കവർച്ചയായും കൊടുക്കും, അവർ അതിനെ അശുദ്ധമാക്കും.


അവരുടെ വീടുകൾ കൈവശമാക്കുന്നതിന് ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും. ബലിഷ്ഠരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും, അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമായിത്തീരും.


നിങ്ങൾ ദരിദ്രരെ ചവിട്ടിമെതിക്കുന്നു, അവരുടെ ധാന്യത്തിനുപോലും നിങ്ങൾ നികുതി ഈടാക്കുന്നു. നിങ്ങൾ കല്ലുകൊണ്ടു മാളികകൾ പണിതാലും അതിൽ പാർക്കുകയില്ല; നിങ്ങൾ മനോഹരമായ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കുകയില്ല.


അതുകൊണ്ട്, നിങ്ങൾനിമിത്തം സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും; ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും; ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.


നീ വിതയ്ക്കും, പക്ഷേ, കൊയ്യുകയില്ല; നീ ഒലിവുചക്കിൽ ആട്ടും, എന്നാൽ എണ്ണ ഉപയോഗിക്കുകയില്ല, മുന്തിരിങ്ങ ചവിട്ടും, പക്ഷേ, വീഞ്ഞു കുടിക്കുകയില്ല.


ആ ദിവസത്തിൽ ഉമ്മറപ്പടി ചാടിക്കടക്കുന്നവരെയും തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രങ്ങളെ അതിക്രമംകൊണ്ടും വഞ്ചനകൊണ്ടും നിറയ്ക്കുന്നവരെയും ഞാൻ ശിക്ഷിക്കും.”


നീ ഒരു സ്ത്രീയെ വിവാഹത്തിനു നിശ്ചയിക്കും. മറ്റൊരുവൻ അവളെ കൊണ്ടുപോകുകയും ബലാൽക്കാരംചെയ്യുകയും ചെയ്യും. നീ വീടുപണിയും. എന്നാൽ അതിൽ നീ വസിക്കുകയില്ല. നീ മുന്തിരിത്തോപ്പു നട്ടുണ്ടാക്കും, എന്നാൽ അതിന്റെ ഫലവും നീ അനുഭവിക്കുകയില്ല.


നീ മുന്തിരിത്തോപ്പു നട്ട് കൃഷി ചെയ്യും, എന്നാൽ പുഴു തിന്നുകളയുന്നതുകൊണ്ട് വീഞ്ഞുകുടിക്കുകയോ മുന്തിരി ശേഖരിക്കുകയോ ചെയ്യുകയില്ല.


നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും കൃഷിഫലവും തിന്നും. നീ ശിഥിലമാകുന്നതുവരെ നിന്റെ ധാന്യമോ പുതുവീഞ്ഞോ ഒലിവെണ്ണയോ കാളക്കിടാങ്ങളെയോ കുഞ്ഞാടുകളെയോ നിനക്കു ശേഷിപ്പിക്കുകയില്ല.


Lean sinn:

Sanasan


Sanasan