സെഫന്യാവ് 1:10 - സമകാലിക മലയാളവിവർത്തനം10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ ദിവസം മീൻകവാടത്തിൽനിന്ന് നിലവിളി ഉയരും; പട്ടണത്തിന്റെ പുതിയഭാഗത്തുനിന്ന് വിലാപവും കുന്നുകളിൽനിന്ന് ഝടഝടനാദവും ഉയരും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)10 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അന്നു മത്സ്യഗോപുരത്തിൽനിന്നു നിലവിളിയും നഗരത്തിന്റെ പുതിയ ഭാഗത്തുനിന്നു മുറവിളിയും കുന്നുകളിൽനിന്നു വലിയ പൊട്ടിത്തെറിയും കേൾക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)10 അന്നാളിൽ മത്സ്യഗോപുരത്തിൽനിന്ന് ഉറക്കെയുള്ളൊരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും കുന്നുകളിൽനിന്ന് ഒരു ത്ധടത്ധടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാട്. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അന്ന് മത്സ്യഗോപുരത്തിൽനിന്ന് ഉച്ചത്തിലുള്ള ഒരു നിലവിളിയും യെരൂശലേമിന്‍റെ പുതിയ നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും കുന്നുകളിൽനിന്ന് ഒരു ഝടഝടനാദവും ഉണ്ടാകും” എന്ന് യഹോവയുടെ അരുളപ്പാട്. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അന്നാളിൽ മത്സ്യഗോപുരത്തിൽനിന്നു ഉറക്കെയുള്ളോരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്നു ഒരു മുറവിളിയും കുന്നുകളിൽനിന്നു ഒരു ഝടഝടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു. Faic an caibideil |
എല്ലാ ഉയർന്ന കുന്നുകളിലും എല്ലാ പർവതശിഖരങ്ങളിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും തഴച്ചുവളരുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സുഗന്ധധൂപം അർപ്പിച്ചല്ലോ. അവിടെ അവരുടെ വിഗ്രഹങ്ങൾക്കിടയിൽ ബലിപീഠങ്ങൾക്കു ചുറ്റുമായി അവരുടെ ജനം വധിക്കപ്പെട്ടു കിടക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.