സെഖര്യാവ് 9:7 - സമകാലിക മലയാളവിവർത്തനം7 ഞാൻ, അവരുടെ വായിൽനിന്നു രക്തവും അവരുടെ പല്ലുകൾക്കിടയിൽനിന്നു വിലക്കപ്പെട്ട ആഹാരവും എടുത്തുകളയും. ഫെലിസ്ത്യരിൽ ശേഷിക്കുന്നവരും നമ്മുടെ ദൈവത്തിന് അവകാശപ്പെട്ടവരാകും. അവർ യെഹൂദയിലെ ഒരു കുലംപോലെ ആയിത്തീരും, എക്രോൻ യെബൂസ്യരെപ്പോലെയും ആകും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)7 രക്തമുള്ള മാംസം അവർ ഇനിമേൽ ഭക്ഷിക്കുകയില്ല. മ്ലേച്ഛഭക്ഷണം അവരുടെ വായിൽനിന്നു നീക്കിക്കളയും; അവരിൽ അവശേഷിക്കുന്നവർ നമ്മുടെ ദൈവത്തിന്റെ സ്വന്തജനത്തിന്റെ ഭാഗമാകും. അവർ യെഹൂദ്യയിലെ ഒരു വർഗത്തെപ്പോലെ ആകും; എക്രോൻ നിവാസികൾ യെബൂസ്യരെപ്പോലെ എന്റെ ജനത്തിന്റെ ഭാഗമായിത്തീരും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)7 ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും; അവൻ യെഹൂദായിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിന്നിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും. Faic an caibideil |