സെഖര്യാവ് 9:5 - സമകാലിക മലയാളവിവർത്തനം5 അസ്കലോൻ അതുകണ്ടു ഭയപ്പെടും; ഗസ്സാ വേദനകൊണ്ടു പുളയും തന്റെ പ്രത്യാശ നഷ്ടപ്പെടുന്നതുകൊണ്ട് എക്രോനും. ഗസ്സായ്ക്കു രാജാവ് നഷ്ടമാകും അസ്കലോൻ ജനവാസം ഇല്ലാത്തതായിത്തീരും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)5 അസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സ അതിവേദനയാൽ പുളയും; പ്രത്യാശയ്‍ക്കു ഭംഗം വന്ന എക്രോനും അങ്ങനെതന്നെ ഭവിക്കും. ഗസ്സയിൽ രാജാവ് ഇല്ലാതെയാകും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)5 അസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ട് ഏറ്റവും വിറയ്ക്കും; അവളുടെ പ്രത്യാശയ്ക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്നു രാജാവ് നശിച്ചുപോകും; അസ്കലോനു നിവാസികൾ ഇല്ലാതെയാകും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അസ്കലോൻ അത് കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറയ്ക്കും; അവളുടെ പ്രത്യാശക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്ന് രാജാവ് നശിച്ചുപോകും; അസ്കലോനു നിവാസികൾ ഇല്ലാതെയാകും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികൾ ഇല്ലാതെയാകും. Faic an caibideil |