സെഖര്യാവ് 13:6 - സമകാലിക മലയാളവിവർത്തനം6 ആരെങ്കിലും അവനോട്: ‘നിന്റെ ശരീരത്തിൽ ഏറ്റിരിക്കുന്ന മുറിവുകൾ എന്ത്,’ എന്നു ചോദിച്ചാൽ, ‘എന്റെ സ്നേഹിതരുടെ വീട്ടിൽവെച്ച് എനിക്കേറ്റ മുറിവുകൾതന്നെ’ എന്ന് അവൻ ഉത്തരം പറയും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)6 ‘നിന്റെ പുറത്തു കാണുന്ന ഈ മുറിവുകൾ എന്ത്’ എന്ന് ആരെങ്കിലും ചോദിച്ചാൽ ‘എന്റെ സ്നേഹിതന്മാരുടെ വീട്ടിൽവച്ച് എനിക്ക് ഏറ്റ മുറിവുകളാണിവ’ എന്ന് അയാൾ പറയും.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 എന്നാൽ അവനോട്: നിന്റെ കൈയിൽ കാണുന്ന ഈ മുറിവുകൾ എന്ത് എന്നു ചോദിക്കുന്നതിന് അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവച്ചു ഞാൻ അടികൊണ്ടതാകുന്നു എന്ന് ഉത്തരം പറയും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 “നിന്‍റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്ത്?” എന്നു ചോദിക്കുന്നതിന് അവൻ: “എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവച്ച് ഞാൻ അടികൊണ്ടതാകുന്നു” എന്ന് ഉത്തരം പറയും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 നിന്റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്തു എന്നു ചോദിക്കുന്നതിന്നു അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവെച്ചു ഞാൻ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും. Faic an caibideil |