ഉത്തമഗീതം 4:1 - സമകാലിക മലയാളവിവർത്തനം1 എന്റെ പ്രിയേ! നീ എത്ര സുന്ദരി! നീ സുന്ദരിതന്നെ! നിന്റെ മൂടുപടത്തിനുള്ളിലെ നിന്റെ നയനങ്ങൾ പ്രാവുകളാണ്. ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)1 പ്രിയേ, നീ സുന്ദരി; നീ അതിസുന്ദരി; മൂടുപടത്തിനുള്ളിൽ നിന്റെ കണ്ണുകൾ മാടപ്രാവുകൾ പോലെയാണ്; ഗിലെയാദു മലഞ്ചെരിവിലൂടെ തുള്ളിച്ചാടി വരുന്ന കോലാട്ടിൻപറ്റം പോലെയാണു നിന്റെ കേശഭാരം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)1 എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ; നിന്റെ മൂടുപടത്തിൻ നടുവേ നിന്റെ കണ്ണ് പ്രാവിൻകണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 എന്‍റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ; നിന്റെ മൂടുപടത്തിൻ മദ്ധ്യേ നിന്‍റെ കണ്ണ് പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ; നിന്റെ മൂടുപടത്തിൻ നടുവെ നിന്റെ കണ്ണു പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു. Faic an caibideil |