വെളിപ്പാട് 6:6 - സമകാലിക മലയാളവിവർത്തനം6 “ഒരു ദിവസത്തെ കൂലിക്ക് ഒരു കിലോ ഗോതമ്പ്, ഒരു ദിവസത്തെ കൂലിക്ക് മൂന്നുകിലോ യവം; എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത്,” എന്നു പറയുന്നോരു ശബ്ദം നാലു ജീവികളുടെയും മധ്യത്തിൽനിന്ന് ഞാൻ കേട്ടു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)6 “ഒരു ദിനാറിന് ഒരു ലിറ്റർ കോതമ്പ്; ഒരു ദിനാറിന് മൂന്നു ലിറ്റർ ബാർലി; എണ്ണയും വീഞ്ഞും നശിപ്പിച്ചു കളയരുത്!” എന്നിങ്ങനെ പറയുന്നതായി ഒരു ശബ്ദവും നാലു ജീവികളുടെ നടുവിൽനിന്നു ഞാൻ കേട്ടു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 ഒരു പണത്തിന് ഒരിടങ്ങഴി കോതമ്പ്; ഒരു പണത്തിനു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേടു വരുത്തരുത് എന്ന് നാലു ജീവികളുടെയും നടുവിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ഒരു ദിവസക്കൂലിയായ ഒരു പണത്തിന് ഒരിടങ്ങഴി ഗോതമ്പു; ഒരു ദിവസക്കൂലിയായ ഒരു പണത്തിന് മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേട് വരുത്തരുത് എന്നു നാലു ജീവികളുടെയും ഇടയിൽനിന്നും ഒരു ശബ്ദവും ഞാൻ കേട്ടു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു. Faic an caibideil |
നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ, “ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ, ‘സർവശക്തിയുള്ള ദൈവമായ കർത്താവ്, പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ” എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു.