വെളിപ്പാട് 18:7 - സമകാലിക മലയാളവിവർത്തനം7 അവൾക്കു ദണ്ഡനവും ദുഃഖവും നൽകുക; അവൾ സ്വയം പ്രശംസിക്കുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്തതിന്റെ അതേ അളവിൽത്തന്നെ. ‘ഞാൻ രാജ്ഞിപദത്തിലിരിക്കുന്നു. ഞാനൊരു വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖിക്കുകയുമില്ല,’ എന്ന് അവൾ ഹൃദയത്തിൽ അഹങ്കരിച്ചല്ലോ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)7 അവൾ തന്നെത്തന്നെ എത്രമാത്രം മഹത്ത്വപ്പെടുത്തുകയും സുഖലോലുപതയിൽ മുഴുകുകയും ചെയ്തുവോ, അത്രയ്‍ക്ക് അവൾക്കു പീഡനവും ദുഃഖവും നല്‌കുക. ‘ഞാൻ ഒരു രാജ്ഞിയായി വാഴുന്നു; വിധവയല്ല; ദുഃഖം ഞാൻ കാണുകയുമില്ല!’ എന്ന് അവൾ ആത്മഗതം ചെയ്യുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)7 അവൾ തന്നെത്താൻ മഹത്ത്വപ്പെടുത്തി പുളച്ചേടത്തോളം അവൾക്കു പീഡയും ദുഃഖവും കൊടുപ്പിൻ. രാജ്ഞിയായിട്ട് ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാൺകയുമില്ല എന്ന് അവൾ ഹൃദയംകൊണ്ടു പറയുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അവൾ എത്രത്തോളം തന്നെത്താൻ പുകഴ്ത്തി മോഹപരവശയായി ജീവിച്ചുവോ, അത്രത്തോളം പീഢയും ദുഃഖവും അവൾക്ക് കൊടുക്കുവിൻ. രാജ്ഞിയായി ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖം കാണുകയില്ല എന്നു അവൾ ഹൃദയംകൊണ്ട് പറയുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 അവൾ തന്നെത്താൻ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവൾക്കു പീഡയും ദുഃഖവും കൊടുപ്പിൻ. രാജ്ഞിയായിട്ടു ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാൺകയുമില്ല എന്നു അവൾ ഹൃദയംകൊണ്ടു പറയുന്നു. Faic an caibideil |