Biblia Todo Logo
Bìoball air-loidhne

- Sanasan -




സങ്കീർത്തനങ്ങൾ 83:3 - സമകാലിക മലയാളവിവർത്തനം

3 അങ്ങയുടെ ജനത്തിനെതിരേ അവർ കുടിലതന്ത്രങ്ങൾ മെനയുന്നു; അങ്ങയുടെ പരിലാളനയിലിരിക്കുന്നവർക്കെതിരേ ഗൂഢാലോചന നടത്തുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

3 അവിടുത്തെ ജനത്തിനെതിരെ അവർ ഗൂഢപദ്ധതികൾ തയ്യാറാക്കുന്നു. അവിടുന്നു സംരക്ഷിക്കുന്ന ജനത്തിനെതിരെ അവർ ഗൂഢാലോചന നടത്തുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 അവർ നിന്റെ ജനത്തിന്റെ നേരേ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരേ ദുരാലോചന കഴിക്കയും ചെയ്യുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അവർ അങ്ങേയുടെ ജനത്തിന്‍റെ നേരെ ഉപായം വിചാരിക്കുകയും അങ്ങേക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.

Faic an caibideil Dèan lethbhreac




സങ്കീർത്തനങ്ങൾ 83:3
12 Iomraidhean Croise  

ഒരു സിംഹത്തെപ്പോലെ അവർ പതുങ്ങി കാത്തിരിക്കുന്നു. നിസ്സഹായരെ പിടികൂടാൻ അവർ പതുങ്ങിയിരിക്കുന്നു; അശരണരെ കടന്നുപിടിക്കുകയും അവരെ തങ്ങളുടെ വലയ്ക്കുള്ളിലാക്കുകയും ചെയ്യുന്നു.


രാഷ്ട്രങ്ങൾ ഗൂഢാലോചന നടത്തുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?


അനർഥദിവസത്തിൽ അവിടന്ന് തന്റെ തിരുനിവാസത്തിൽ എനിക്കു സംരക്ഷണം നൽകും; അവിടന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും ഒരു പാറമേൽ എന്നെ ഉയർത്തിനിർത്തും.


ആരോപണം നടത്തുന്ന നാവിൽനിന്ന് അങ്ങ് അവരെ തിരുസന്നിധിയിൽ സുരക്ഷിതരാക്കിയിരിക്കുന്നു; മനുഷ്യരുടെ സകലഗൂഢതന്ത്രങ്ങളിൽനിന്നും വിടുവിച്ച് അങ്ങയുടെ കൂടാരത്തിൽ അവരെ ഒളിപ്പിച്ചിരിക്കുന്നു.


അവർ ഉപജാപംനടത്തുന്നു, അവർ പതിയിരിക്കുന്നു, എന്റെ നീക്കങ്ങളവർ നിരീക്ഷിക്കുന്നു, എന്നെ വധിക്കുന്നതിന് വ്യഗ്രതയുള്ളവരായിരിക്കുന്നു.


ദുഷ്ടരുടെ ഗൂഢതന്ത്രങ്ങളിൽനിന്നും അധർമികളുടെ ആരവാരങ്ങളിൽനിന്നും എന്നെ മറച്ചുകൊള്ളണമേ.


അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ സർവശക്തന്റെ തണലിൽ വിശ്രമിക്കും.


നാം അവരോടു തന്ത്രപൂർവം പെരുമാറണം; അല്ലാത്തപക്ഷം അവർ ഇതിലും പെരുകുകയും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ശത്രുക്കളോടു ചേർന്നു നമുക്കെതിരേ യുദ്ധംചെയ്യുകയും രാജ്യം വിട്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.


നിങ്ങൾ മരിച്ചിട്ട് നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.


ഇസ്രായേൽദേശത്തെങ്ങും ഒരു ഇരുമ്പുപണിക്കാരനെപ്പോലും കാണാനില്ലായിരുന്നു. “എബ്രായർ വാളും കുന്തവും തീർപ്പിക്കരുത്!” എന്നു ഫെലിസ്ത്യർ പറഞ്ഞിരുന്നു.


Lean sinn:

Sanasan


Sanasan