സങ്കീർത്തനങ്ങൾ 127:2 - സമകാലിക മലയാളവിവർത്തനം2 നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതും വൈകി ഉറങ്ങാൻപോകുന്നതും വ്യർഥം, ഉപജീവനാർഥം കഠിനാധ്വാനംചെയ്യുന്നതും വൃഥായത്നം. കാരണം, യഹോവ തനിക്കു പ്രിയപ്പെട്ടവർക്ക്, അവർ ഉറങ്ങുമ്പോൾത്തന്നെ നൽകുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)2 അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ വൈകി ഉറങ്ങാൻ പോകുന്നതും കഠിനാധ്വാനംചെയ്തു ജീവിക്കുന്നതും വ്യർഥം. അവിടുന്നു താൻ സ്നേഹിക്കുന്നവർക്ക് ഉറങ്ങുമ്പോൾ വേണ്ടതു നല്‌കുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)2 നിങ്ങൾ അതികാലത്ത് എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യർഥമത്രേ; തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ; തന്‍റെ പ്രിയനോ, അവൻ നല്ല ഉറക്കം കൊടുക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു. Faic an caibideil |
ഏകാകിയായ ഒരു പുരുഷൻ, അദ്ദേഹത്തിനു മകനോ സഹോദരനോ ആരുംതന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അധ്വാനത്തിന് അവസാനമില്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തന്റെ സമ്പത്തുകണ്ടു തൃപ്തിവന്നതുമില്ല. “ആർക്കുവേണ്ടിയാണ് ഞാൻ അധ്വാനിക്കുന്നത്,” അദ്ദേഹം ചോദിച്ചു, “എന്തിന് ഞാൻ എന്റെ സുഖാനുഭവം ത്യജിക്കുന്നു?” ഇതും അർഥശൂന്യം— ദൗർഭാഗ്യകരമായ പ്രവൃത്തിതന്നെ!