Biblia Todo Logo
Bìoball air-loidhne

- Sanasan -




സങ്കീർത്തനങ്ങൾ 10:1 - സമകാലിക മലയാളവിവർത്തനം

1 യഹോവേ അങ്ങ് ദൂരത്തു നിൽക്കുന്നത് എന്ത്? കഷ്ടതയുടെ നാളുകളിൽ അങ്ങ് മറഞ്ഞുനിൽക്കുന്നതും എന്ത്?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

1 സർവേശ്വരാ, അവിടുന്ന് അകന്നിരിക്കുന്നതെന്ത്? കഷ്ടദിനങ്ങളിൽ അങ്ങ് ഞങ്ങളിൽനിന്നു മറഞ്ഞിരിക്കുന്നതെന്ത്?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്ത്?

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യഹോവേ, അങ്ങ് ദൂരത്ത് നില്‍ക്കുന്നതെന്ത്? കഷ്ടകാലത്ത് അങ്ങ് മറഞ്ഞുകളയുന്നതും എന്ത്?

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?

Faic an caibideil Dèan lethbhreac




സങ്കീർത്തനങ്ങൾ 10:1
13 Iomraidhean Croise  

അങ്ങ് എനിക്കു തിരുമുഖം മറയ്ക്കുകയും എന്നെ ശത്രുവായി കണക്കാക്കുകയും ചെയ്യുന്നത് എന്തിന്?


അവിടന്ന് പ്രവർത്തനനിരതനായിരിക്കുന്ന ഉത്തരദിക്കിലും അവിടത്തെ ദർശനം എനിക്കു ലഭിക്കുന്നില്ല; അവിടന്ന് ദക്ഷിണദിക്കിലേക്കു തിരിഞ്ഞിട്ടും എനിക്ക് ഒരു നോക്കു കാണാൻ കഴിയുന്നില്ല.


എന്നാൽ അവിടന്നു മൗനമായിരിക്കുമ്പോൾ ആർ അവിടത്തെ കുറ്റംവിധിക്കും? അവിടന്നു മുഖം മറച്ചുകളയുമ്പോൾ ആർക്ക് അവിടത്തെ കാണാൻ കഴിയും? വ്യക്തികളുടെമേലും രാഷ്ട്രത്തിന്റെമേലും അവിടന്ന് ഒരുപോലെതന്നെ.


എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ ഉപേക്ഷിച്ചുകളഞ്ഞതെന്ത്? എന്നെ രക്ഷിക്കുന്നതിൽനിന്നും എന്റെ വിലാപവചസ്സുകളിൽനിന്നും വിദൂരസ്ഥനായിരിക്കുന്നതും എന്ത്?


അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ, കോപത്തോടെ അങ്ങയുടെ ദാസനെ തള്ളിക്കളയരുതേ; അവിടന്നാണല്ലോ എന്റെ സഹായകൻ. എന്റെ രക്ഷകനായ ദൈവമേ, എന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതേ.


യഹോവേ, അവിടത്തെ പ്രസാദത്താൽ അങ്ങ് എന്നെ പർവതംപോലെ ഉറപ്പിച്ചുനിർത്തി; എന്നാൽ അവിടന്ന് തിരുമുഖം മറയ്ക്കുമ്പോൾ, ഞാൻ പരിഭ്രമിച്ചുപോകുന്നു.


അങ്ങെന്തിനാണ് ഞങ്ങൾക്കു മുഖം മറയ്ക്കുന്നത്? ഞങ്ങളുടെ കഷ്ടവും പീഡയും മറക്കുന്നതും എന്തിന്?


ഞങ്ങൾ പൂഴിയോളം താഴ്ത്തപ്പെട്ടിരിക്കുന്നു; ഞങ്ങളുടെ വയറ് നിലത്തു പറ്റിക്കിടക്കുന്നു.


ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു, കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.


യഹോവേ, അവിടന്ന് എന്നെ കൈവിടുകയും അങ്ങയുടെ മുഖം എന്നിൽനിന്ന് മറയ്ക്കുകയും ചെയ്യുന്നത് എന്ത്?


ഇസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അവരുടെ രക്ഷകനും ആയവനേ, അങ്ങ് ദേശത്ത് ഒരു അപരിചിതനെപ്പോലെയും ഒരു രാത്രിമാത്രം താമസിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?


അങ്ങ് പരിഭ്രാന്തനായ ഒരുവനെപ്പോലെയും രക്ഷിക്കാൻ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും ആയിരിക്കുന്നതെന്ത്? യഹോവേ, അങ്ങ് ഞങ്ങളുടെ മധ്യേ ഉണ്ട്, ഞങ്ങൾ തിരുനാമം വഹിക്കുന്നു ഞങ്ങളെ ഉപേക്ഷിക്കരുതേ!


Lean sinn:

Sanasan


Sanasan