സംഖ്യാപുസ്തകം 6:21 - സമകാലിക മലയാളവിവർത്തനം21 “ ‘നാസീർവ്രതം അനുഷ്ഠിക്കുന്നവർക്കുള്ള പ്രമാണങ്ങൾ ഇതാണ്. തനിക്കു കൊടുക്കാൻ കഴിവുള്ളതിനുപുറമേ തന്റെ വ്രതം അനുസരിച്ചു യഹോവയ്ക്കു വഴിപാടായി കൊടുക്കേണ്ടവയാണ് ഇവ. നാസീർവ്രതപ്രമാണങ്ങൾക്കനുസൃതമായി തങ്ങൾചെയ്ത പ്രതിജ്ഞ ഓരോരുത്തരും നിറവേറ്റണം.’ ” Faic an caibideilസത്യവേദപുസ്തകം C.L. (BSI)21 നാസീർവ്രതം എടുക്കുന്നവൻ പാലിക്കേണ്ട നിയമം ഇതാണ്. അയാളുടെ കഴിവനുസരിച്ചുള്ള നേർച്ചകൾക്കു പുറമേ നാസീർവ്രതത്തിന്റെ നിയമാനുസൃതമായ വഴിപാടുകൾ അയാൾ അർപ്പിക്കേണ്ടതാണ്. താൻ സ്വീകരിച്ചിരിക്കുന്ന നാസീർവ്രതത്തിന്റെ നിയമങ്ങൾ അയാൾ പാലിക്കണം.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)21 നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവയ്ക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതുതന്നെ. അവൻ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിനനുസരണമായി തന്നെ അവൻ ചെയ്യേണം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 നാസീർവ്രതം അനുഷ്ഠിക്കുന്ന വ്രതസ്ഥൻ്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നത് കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവയ്ക്ക് കഴിക്കേണ്ടുന്ന വഴിപാടിൻ്റെയും പ്രമാണം ഇതു തന്നെ. അവൻ അനുഷ്ഠിച്ച വ്രതം പോലെ തന്‍റെ നാസീർ വ്രതത്തിൻ്റെ പ്രമാണത്തിന് അനുസരണമായി തന്നെ അവൻ ചെയ്യേണം.” Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ ദീക്ഷിച്ചവ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവൻ ചെയ്യേണം. Faic an caibideil |