സംഖ്യാപുസ്തകം 4:27 - സമകാലിക മലയാളവിവർത്തനം27 ചുമടു ചുമക്കുന്നതോ ഇതര വേലകൾ ചെയ്യുന്നതോ ആയ അവരുടെ ശുശ്രൂഷകൾ എല്ലാം അഹരോന്റെയും പുത്രന്മാരുടെയും നിർദേശാനുസരണമായിരിക്കണം. അവർക്കുള്ള കർത്തവ്യമെല്ലാം നീ അവരെ ഏൽപ്പിക്കണം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)27 ഗേർശോൻകുലത്തിൽപ്പെട്ടവർ അഹരോന്റെയും പുത്രന്മാരുടെയും നിർദ്ദേശാനുസൃതം ഈ ജോലികൾ ചെയ്യേണ്ടതാണ്. അവർ ചുമക്കേണ്ട വസ്തുക്കൾ, ചെയ്യേണ്ട ജോലികൾ മുതലായവ നിങ്ങൾ വ്യക്തമായി നിർദ്ദേശിക്കണം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)27 ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാ വേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാജോലികളും സംബന്ധിച്ചുള്ള സകലവും അഹരോന്‍റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം. Faic an caibideil |