സംഖ്യാപുസ്തകം 4:16 - സമകാലിക മലയാളവിവർത്തനം16 “വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗം, നിരന്തരം അർപ്പിക്കുന്ന ഭോജനയാഗം, അഭിഷേകതൈലം എന്നിവയുടെ മേൽനോട്ടം പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാർക്ക് ആയിരിക്കണം. സമാഗമകൂടാരം മുഴുവനും, അതിന്റെ വിശുദ്ധ ഉപകരണങ്ങളും വസ്തുക്കളും ഉൾപ്പെടെ അതിലുള്ള സകലതിന്റെയും ചുമതല അദ്ദേഹത്തിനായിരിക്കണം.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)16 പുരോഹിതനായ അഹരോന്റെ പുത്രനായ എലെയാസാർ, വിളക്കുകൾക്കുള്ള എണ്ണ, സുഗന്ധദ്രവ്യം, അനുദിനം അർപ്പിക്കേണ്ട ധാന്യയാഗം, അഭിഷേകതൈലം എന്നിവയ്‍ക്കു പുറമേ അതിന്റെ എല്ലാ ഉപകരണങ്ങളുടെയും, വിശുദ്ധസ്ഥലത്തിന്റെയും, അതിലെ സകല വസ്തുക്കളുടെയും ചുമതല വഹിക്കണം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)16 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടതു: വെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ. Faic an caibideil |