സംഖ്യാപുസ്തകം 36:6 - സമകാലിക മലയാളവിവർത്തനം6 സെലോഫഹാദിന്റെ പുത്രിമാർക്കുവേണ്ടി യഹോവ കൽപ്പിക്കുന്നത് ഇതാണ്: അവർക്ക് ഇഷ്ടമുള്ള ഏതൊരുവനെയും വിവാഹംചെയ്യാം. പക്ഷേ, അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിനുള്ളിൽനിന്നുള്ളവരെ ആയിരിക്കണമെന്നുമാത്രം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)6 സർവേശ്വരൻ അരുളിച്ചെയ്യുന്നു, സെലോഫഹാദിന്റെ പുത്രിമാർക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യുന്നതിനു സ്വാതന്ത്ര്യമുണ്ട്; എന്നാൽ അതു പിതൃഗോത്രത്തിൽ നിന്നായിരിക്കണം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 യഹോവ സെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്ന കാര്യം എന്തെന്നാൽ: അവർ തങ്ങൾക്കു ബോധിച്ചവർക്കു ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്കു മാത്രമേ ആകാവൂ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 യഹോവ സെലോഫെഹാദിൻ്റെ പുത്രിമാരെക്കുറിച്ച് കല്പിക്കുന്ന കാര്യം എന്തെന്നാൽ: ‘അവർ അവർക്ക് ബോധിച്ചവർക്ക് ഭാര്യമാരായിരിക്കട്ടെ; എങ്കിലും അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്ക് മാത്രമേ ആകാവൂ.’ Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്ന കാര്യം എന്തെന്നാൽ: അവർ തങ്ങൾക്കു ബോധിച്ചവർക്കു ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്കു മാത്രമേ ആകാവു. Faic an caibideil |