സംഖ്യാപുസ്തകം 33:3 - സമകാലിക മലയാളവിവർത്തനം3-4 ഒന്നാംമാസം പതിനഞ്ചാംതീയതി—പെസഹായുടെ പിറ്റേന്നാൾ—ഇസ്രായേല്യർ രമെസേസിൽനിന്ന് യാത്രപുറപ്പെട്ടു. ഈജിപ്റ്റുകാരുടെ ദേവതകളുടെമേൽ യഹോവ ന്യായവിധി വരുത്തുകയാൽ അവിടന്ന് അവരുടെ ഇടയിൽ സംഹരിച്ച അവരുടെ സകല ആദ്യജാതന്മാരെയും സംസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്ന അവരുടെയെല്ലാം കണ്മുമ്പിലൂടെ ഇസ്രായേല്യർ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)3-4 ഒന്നാം മാസം പതിനഞ്ചാം ദിവസം ഇസ്രായേൽജനം രമെസേസിൽനിന്നു പുറപ്പെട്ടു; സർവേശ്വരൻ നിഗ്രഹിച്ച ആദ്യജാതന്മാരെ ഈജിപ്തുകാർ അടക്കംചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു ജനം വിജയോത്സാഹത്തോടുകൂടി അവർ കാൺകെ യാത്രയാരംഭിച്ചത്. അതു പെസഹയുടെ പിറ്റേദിവസമായിരുന്നു; സർവേശ്വരൻ അവരുടെ ദേവന്മാരുടെമേലും ന്യായവിധി നടത്തി. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)3 ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റന്നാൾ യിസ്രായേൽമക്കൾ എല്ലാ മിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്ന് പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽ മക്കൾ എല്ലാ മിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാമിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. Faic an caibideil |