സംഖ്യാപുസ്തകം 32:13 - സമകാലിക മലയാളവിവർത്തനം13 യഹോവയുടെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടത്തെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചവരുടെ തലമുറ മുഴുവനും നശിക്കുംവരെ അവിടന്ന് അവരെ നാൽപ്പതുവർഷം മരുഭൂമിയിൽ അലഞ്ഞുനടക്കുമാറാക്കി. Faic an caibideilസത്യവേദപുസ്തകം C.L. (BSI)13 സർവേശ്വരന്റെ കോപം ഇസ്രായേൽജനത്തിന്റെ നേരേ ജ്വലിച്ചു; നാല്പതു വർഷം അവരെ മരുഭൂമിയിൽ അലഞ്ഞു നടക്കാൻ ഇടയാക്കി; സർവേശ്വരന് അനിഷ്ടമായി പ്രവർത്തിച്ച തലമുറ മുഴുവൻ ഇല്ലാതെയാകുന്നതുവരെ അവർ അങ്ങനെ നടന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)13 അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു; യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത തലമുറ എല്ലാം നശിച്ചുപോകുവോളം അവൻ നാല്പത് വര്‍ഷം അവരെ മരുഭൂമിയിൽ അലയുമാറാക്കി. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി. Faic an caibideil |