സംഖ്യാപുസ്തകം 30:14 - സമകാലിക മലയാളവിവർത്തനം14 എന്നാൽ അവളുടെ ഭർത്താവ് അതേപ്പറ്റി അവളോട് ദിവസങ്ങളോളം ഒന്നും മിണ്ടാതിരിക്കുന്നെങ്കിൽ, അവൾ കടപ്പെട്ടിരിക്കുന്ന അവളുടെ സകലനേർച്ചകളും ശപഥങ്ങളും അദ്ദേഹം സ്ഥിരപ്പെടുത്തുകയാണ്. അവയെക്കുറിച്ച് കേട്ടിട്ടും അവളോട് ഒന്നും മിണ്ടാതിരുന്നതിലൂടെ അദ്ദേഹം അവ സ്ഥിരപ്പെടുത്തിയിരിക്കുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)14 അവളുടെ വ്രതത്തെപ്പറ്റി കേട്ടിട്ടും ദിവസങ്ങളായി അയാൾ ഒന്നും പറയാതെയിരുന്നാൽ അവളുടെ എല്ലാ നേർച്ചകളും വർജ്ജനവ്രതവും അയാൾ സ്ഥിരപ്പെടുത്തുകയാണ്. അവ കേട്ടിട്ടും അയാൾ മൗനം ദീക്ഷിച്ചതുകൊണ്ട് അവ സാധുവായിത്തീരുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)14 എന്നാൽ ഭർത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അവളുടെ എല്ലാ നേർച്ചയും അവൾ നിശ്ചയിച്ച സകല പരിവർജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ടനാളിൽ മിണ്ടാതിരിക്കകൊണ്ട് അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 എന്നാൽ ഭർത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ലെങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കുകകൊണ്ട് അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 എന്നാൽ ഭർത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കകൊണ്ടു അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. Faic an caibideil |