12 എന്നാൽ അവയെക്കുറിച്ചു കേൾക്കുമ്പോൾ അവളുടെ ഭർത്താവ് അവയെ ദുർബലപ്പെടുത്തിയാൽ അവളുടെ അധരങ്ങളിൽനിന്നു പുറപ്പെട്ട നേർച്ചകളിലോ ശപഥങ്ങളിലോ ഒന്നുപോലും നിലനിൽക്കുകയില്ല. അവളുടെ ഭർത്താവ് അവ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും.
12 എന്നാൽ അവളുടെ ഭർത്താവ് അതു കേൾക്കുന്ന ദിവസം അവ വിലക്കിയാൽ അവളുടെ നേർച്ചകളും വ്രതവും നിലനില്‌ക്കുകയില്ല. ഭർത്താവ് അവളുടെ നേർച്ചയും വ്രതവും വിലക്കിയതുകൊണ്ടു സർവേശ്വരൻ അവളോടു ക്ഷമിക്കും.
12 എന്നാൽ ഭർത്താവ് കേട്ടനാളിൽ അവയെ ദുർബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവ് അതിനെ ദുർബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
12 എന്നാൽ ഭർത്താവ് കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തിയെങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിൽനിന്ന് വീണതൊന്നും സ്ഥിരമായിരിക്കുകയില്ല; അവളുടെ ഭർത്താവ് അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോട് ക്ഷമിക്കും.
12 എന്നാൽ ഭർത്താവു കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവു അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
ആകാശരാജ്ഞിക്കു ധൂപംകാട്ടുന്നതിനും അവൾക്കു പാനീയബലി അർപ്പിക്കുന്നതിനും വേണ്ടി ഞങ്ങൾ സ്വന്തം വായാൽ നേർന്നിട്ടുള്ള കാര്യങ്ങളൊക്കെയും ഞങ്ങൾ നിശ്ചയമായും നിറവേറ്റും. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ തെരുവീഥികളിലും ചെയ്തുപോന്നിട്ടുള്ള വിധത്തിൽ തന്നെ. അന്നു ഞങ്ങൾക്കു വേണ്ടുവോളം ആഹാരമുണ്ടായിരുന്നു; ഞങ്ങൾ ക്ഷേമമായി ജീവിച്ചു. ഒരാപത്തും ഞങ്ങൾക്കു ഭവിച്ചതുമില്ല.
ആ സ്ത്രീകൾ ഇതുംകൂടി ചോദിച്ചു, “ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്തപ്പോൾ, അവളുടെ രൂപത്തിൽ അടകൾ ഉണ്ടാക്കുകയും അവൾക്കു പാനീയബലി അർപ്പിക്കുകയും ചെയ്തത് ഞങ്ങളുടെ ഭർത്താക്കന്മാരുടെ അറിവുകൂടാതെയോ?”
പുരോഹിതൻ സകല ഇസ്രായേൽസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അത് അബദ്ധവശാലായിരുന്നതിനാൽ അവർക്കു ക്ഷമലഭിക്കും. അവരുടെ തെറ്റിനായി അവർ യഹോവയ്ക്ക് ഒരു ദഹനയാഗവും ഒരു പാപശുദ്ധീകരണയാഗവും കൊണ്ടുവരികയും ചെയ്തല്ലോ.
അവളുടെ ഭർത്താവ് അതേക്കുറിച്ചു കേട്ടിട്ടും, അവളോടൊന്നും പറയാതിരിക്കുകയും അവളെ വിലക്കാതിരിക്കുകയും ചെയ്താൽ അവളുടെ സകലനേർച്ചകളും വ്രതത്തിനു ചെയ്ത ശപഥവും നിലനിൽക്കും.
എന്നാൽ അവളുടെ പിതാവ് അതേക്കുറിച്ചു കേൾക്കുമ്പോൾ അദ്ദേഹം അവളെ വിലക്കിയാൽ, അവളുടെ നേർച്ചകളിലും വ്രതത്തിലും ഒന്നും നിലനിൽക്കുകയില്ല; അവളുടെ പിതാവ് അവളെ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും.
എന്നാൽ അവളുടെ ഭർത്താവ് അതു കേൾക്കുമ്പോൾ അവളെ വിലക്കുന്നെങ്കിൽ അവളുടെ നേർച്ചയും വ്രതത്തിനു തിടുക്കപ്പെട്ടുചെയ്ത ശപഥവും അദ്ദേഹം ദുർബലപ്പെടുത്തുന്നു. യഹോവ അവളോടു ക്ഷമിക്കും.
അവളുടെ ഭർത്താവായ എൽക്കാനാ അവളോട്: “നിനക്ക് യുക്തമെന്നു തോന്നുന്നതു ചെയ്യുക; കുഞ്ഞിന്റെ മുലകുടിമാറുംവരെ ഇവിടെ പാർക്കുക. യഹോവ തന്റെ വചനം നിറവേറ്റട്ടെ!” എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ച്, കുഞ്ഞിന്റെ മുലകുടിമാറുംവരെ അവനെ മുലയൂട്ടിവളർത്തി.