സംഖ്യാപുസ്തകം 27:7 - സമകാലിക മലയാളവിവർത്തനം7 “സെലോഫഹാദിന്റെ പുത്രിമാർ പറയുന്ന കാര്യം ശരിയാണ്. നീ നിശ്ചയമായും അവർക്ക് അവരുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം നൽകണം. അവരുടെ പിതാവിന്റെ ഓഹരി അവർക്കു നൽകണം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)7 “സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിയാണ്; അവരുടെ പിതൃസഹോദരന്മാരുടെ ഇടയിൽ അവർക്കും അവകാശം കൊടുക്കുക; തങ്ങളുടെ പിതാവിന്റെ അവകാശം അവർക്കുതന്നെ ലഭിക്കട്ടെ.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)7 സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവർക്കു കൊടുക്കേണം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 “സെലോഫെഹാദിൻ്റെ പുത്രിമാർ പറയുന്നത് ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവർക്ക് കൊടുക്കേണം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്കു ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവർക്കു കൊടുക്കേണം. Faic an caibideil |
അവർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും ഇസ്രായേല്യനേതാക്കന്മാരുടെയും അടുത്തുചെന്ന് അവരോട്, “ഞങ്ങളുടെ സഹോദരന്മാരുടെ ഇടയിൽ ഒരു ഓഹരി ഞങ്ങൾക്കു തരാൻ യഹോവ മോശയോടു കൽപ്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു. അതുകൊണ്ടു യോശുവ യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പിതൃസഹോദരന്മാരുടെ അവകാശത്തിന്റെകൂടെ അവർക്കും ഓഹരികൊടുത്തു.