സംഖ്യാപുസ്തകം 26:9 - സമകാലിക മലയാളവിവർത്തനം9 എലീയാബിന്റെ പുത്രന്മാർ നെമൂവേലും ദാഥാനും അബീരാമും ആയിരുന്നു. മോശയ്ക്കും അഹരോനും എതിരേ മത്സരിച്ചവരും യഹോവയ്ക്കെതിരേ മത്സരിച്ചപ്പോൾ കോരഹിന്റെ അനുയായികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇസ്രായേല്യപ്രഭുക്കന്മാരായ ദാഥാനും അബീരാമും ഇവർതന്നെ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)9 എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം എന്നിവരായിരുന്നു. മോശയ്‍ക്കും അഹരോനും എതിരായി കോരഹിന്റെ അനുയായികളുടെ കൂടെ അബീരാമും ദാഥാനും ചേർന്നു. അങ്ങനെ സർവേശ്വരനെതിരായി മത്സരിച്ച നേതാക്കന്മാരായിരുന്നു അബീരാമും ദാഥാനും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)9 എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവർതന്നെ; Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 എലീയാബിന്‍റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്ക് വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘപ്രമാണിമാരായ ദാഥാനും അബീരാമും ഇവർ തന്നെ; Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവെക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവർ തന്നേ; Faic an caibideil |