സംഖ്യാപുസ്തകം 23:24 - സമകാലിക മലയാളവിവർത്തനം24 ആ ജനം സിംഹിയെപ്പോലെ ഉണരുന്നു; അവർ സിംഹത്തെപ്പോലെ എഴുന്നേൽക്കുന്നു. അവർ തന്റെ ഇരയെ വിഴുങ്ങുകയും ആ കൊലയാളികളുടെ രക്തം കുടിക്കുകയുംചെയ്യുന്നതുവരെ വിശ്രമിക്കുകയില്ല.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)24 അതു സിംഹിയെപ്പോലെ ഉണരുന്നു, സിംഹത്തെപ്പോലെ എഴുന്നേല്‌ക്കുന്നു; ഇരയെ തിന്നാതെയും അതിന്റെ രക്തം കുടിക്കാതെയും അത് അടങ്ങുകയില്ല. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)24 ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ സട കുടഞ്ഞ് എഴുന്നേറ്റു നില്ക്കുന്നു; അവൻ ഇര പിടിച്ച് തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല. Faic an caibideil |
യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു സിംഹം മുരളുമ്പോൾ, ഒരു സിംഹക്കുട്ടി അതിന്റെ ഇര കണ്ടു മുരളുമ്പോൾ, ഒരു ഇടയക്കൂട്ടത്തെ അതിനുനേരേ വിളിച്ചുകൂട്ടിയാൽപോലും, അത് അവരുടെ ആർപ്പുവിളി കേട്ടു ഭയപ്പെടുകയോ അവരുടെ ആരവത്താൽ പരിഭ്രമിക്കുകയോ ചെയ്യുകയില്ല. അതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻപർവതത്തിലും അതിലെ മലയിലും യുദ്ധംചെയ്യാൻ ഇറങ്ങിവരും.