Biblia Todo Logo
Bìoball air-loidhne

- Sanasan -




നെഹെമ്യാവ് 2:7 - സമകാലിക മലയാളവിവർത്തനം

7 ഞാൻ ഇതുകൂടി രാജാവിനോട് അപേക്ഷിച്ചു: “രാജാവിനു ഹിതമെങ്കിൽ, യെഹൂദ്യയിലേക്കുള്ള എന്റെ സുഗമമായ യാത്രയ്ക്കുള്ള സഹായങ്ങൾ നൽകുന്നതിന് യൂഫ്രട്ടീസ് നദിക്കക്കരെയുള്ള ദേശാധിപതിമാർക്കു കത്തുകൾ നൽകിയാലും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

7 “യെഹൂദ്യയിൽ എത്തുംവരെ പ്രവിശ്യകൾ കടന്നുപോകാൻ അനുവാദം ലഭിക്കുന്നതിനു ഭരണാധികാരികൾക്കു നല്‌കാനുള്ള കത്തുകൾ തന്നാലും” എന്നു ഞാൻ രാജാവിനോട് അപേക്ഷിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

7 രാജാവിനു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദായിൽ എത്തുംവരെ നദിക്ക് അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 “രാജാവിന് ഹിതമെങ്കിൽ, ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്ക് അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 രാജാവിന്നു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്നു

Faic an caibideil Dèan lethbhreac




നെഹെമ്യാവ് 2:7
6 Iomraidhean Croise  

ആയതിനാൽ യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ തത്നായിയും ശെഥർ-ബോസ്നായിയും ആ പ്രവിശ്യയുടെ മറ്റ് അധികാരികളായ നിങ്ങളും അവിടെനിന്ന് അകന്നു നിൽക്കട്ടെ;


അർഥഹ്ശഷ്ടാരാജാവായ നാം യൂഫ്രട്ടീസ് നദിക്കക്കരെയുള്ള പ്രവിശ്യകളിലെ എല്ലാ ഭണ്ഡാരവിചാരകന്മാരോടും കൽപ്പിക്കുന്നു: സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണോപദേഷ്ടാവായ എസ്രാപുരോഹിതൻ നിങ്ങളോട് ആവശ്യപ്പെടുന്നതനുസരിച്ച്,


“തന്നെ അന്വേഷിക്കുന്ന ഏതൊരാളുടെയുംമേൽ ദൈവത്തിന്റെ കരുണയുള്ള കൈ ഉണ്ട്; തന്നെ ഉപേക്ഷിക്കുന്നവരുടെ നേരേ അവിടത്തെ മഹാകോപം ഉയരും,” എന്നു രാജാവിനോടു ഞങ്ങൾ പറഞ്ഞിരിക്കുന്നതിനാൽ, വഴിയിൽ ശത്രുക്കളിൽനിന്നും ഞങ്ങളെ സഹായിക്കേണ്ടതിന് രാജാവിനോട് പടയാളികളെയും കുതിരകളെയും ചോദിക്കാൻ ഞാൻ ലജ്ജിച്ചു.


രാജാവിന്റെ ആജ്ഞകൾ അവർ യൂഫ്രട്ടീസ് നദിക്കിക്കരെയുള്ള രാജാവിന്റെ പ്രതിനിധികൾക്കും ദേശാധിപതിമാർക്കും കൈമാറി; അവർ ജനത്തിനും ദൈവത്തിന്റെ ആലയത്തിനും ആവശ്യമായ സഹായം ചെയ്തുതന്നു.


അങ്ങനെ ഞാൻ യൂഫ്രട്ടീസ് നദിക്കക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ ചെന്ന് രാജാവിന്റെ കത്തുകൾ അവരെ ഏൽപ്പിച്ചു. രാജാവ് എന്നോടൊപ്പം സൈന്യാധിപന്മാരെയും കുതിരപ്പടയാളികളെയും അയച്ചിരുന്നു.


ഗിബെയോനിലെയും മിസ്പായിലെയും ആൾക്കാരായ ഗിബെയോന്യനായ മെലത്യാവും മെരോനോത്യനായ യൊദോനും, യൂഫ്രട്ടീസ് നദിക്കക്കരെയുള്ള സംസ്ഥാനത്തിന്റെ ദേശാധിപതിയുടെ അധികാരപരിധിയിലുള്ള ഭാഗംവരെ അറ്റകുറ്റം തീർത്തു.


Lean sinn:

Sanasan


Sanasan