Biblia Todo Logo
Bìoball air-loidhne

- Sanasan -




NAHUMA 3:3 - സമകാലിക മലയാളവിവർത്തനം

3 മുന്നേറുന്ന കുതിരപ്പട, മിന്നുന്ന വാളുകൾ, വെട്ടിത്തിളങ്ങുന്ന കുന്തങ്ങൾ, അനേകം അത്യാഹിതങ്ങൾ, അനവധി ശവക്കൂമ്പാരങ്ങൾ, അസംഖ്യം ശവശരീരങ്ങൾ, ജനം ശവങ്ങളിൽ തട്ടിവീഴുന്നു—

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

3 ഓടുന്ന രഥങ്ങൾ! ആക്രമിക്കുന്ന അശ്വസൈനികർ! മിന്നിജ്വലിക്കുന്ന വാളുകൾ! വെട്ടിത്തിളങ്ങുന്ന കുന്തങ്ങൾ! കണക്കറ്റു കൊല്ലപ്പെട്ടവർ! ശവശരീരങ്ങളുടെ കൂനകൾ! അവയ്‍ക്കറുതിയില്ല. അവർ ജഡങ്ങളിൽ തട്ടിവീഴുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 കുതിരകയറുന്ന കുതിരച്ചേവകർ; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേക നിഹതന്മാർ; അനവധി ശവങ്ങൾ; പിണങ്ങൾക്കു കണക്കില്ല; അവർ പിണങ്ങൾ തടഞ്ഞു വീഴുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 കുതിക്കുന്ന കുതിരപ്പട; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേകർ കൊല്ലപ്പെടുന്നു; അനവധി ശവങ്ങൾ; ശവശരീരങ്ങൾക്കു കണക്കില്ല; അവർ ശവശരീരങ്ങളിൽ തട്ടി വീഴുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 കുതിരകയറുന്ന കുതിരച്ചേവകർ; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേകനിഹതന്മാർ; അനവധി ശവങ്ങൾ; പിണങ്ങൾക്കു കണക്കില്ല; അവർ പിണങ്ങൾ തടഞ്ഞു വീഴുന്നു.

Faic an caibideil Dèan lethbhreac




NAHUMA 3:3
10 Iomraidhean Croise  

മനുഷ്യനെ പുറത്താക്കിയശേഷം ദൈവം, ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കുന്നതിന് ഏദെൻതോട്ടത്തിനു കിഴക്ക് കെരൂബുകളെ കാവൽ നിർത്തുകയും എല്ലാ വശത്തേക്കും തിരിയുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാൾ സ്ഥാപിക്കുകയും ചെയ്തു.


അന്നുരാത്രി യഹോവയുടെ ദൂതൻ ഇറങ്ങിവന്ന് അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തയ്യായിരം പടയാളികളെ കൊന്നു. പിറ്റേദിവസം രാവിലെ ജനങ്ങൾ ഉണർന്നു നോക്കിയപ്പോൾ അവരെല്ലാം മൃതശരീരങ്ങളായിക്കിടക്കുന്നതു കണ്ടു!


അവരുടെ ഹതന്മാരെ എറിഞ്ഞുകളയപ്പെടും, അവരുടെ ശവങ്ങളിൽനിന്നു ദുർഗന്ധം വമിക്കും; പർവതങ്ങൾ അവരുടെ രക്തംകൊണ്ടു കുതിരും.


അന്നുരാത്രി യഹോവയുടെ ദൂതൻ ഇറങ്ങിവന്ന് അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തയ്യായിരം പടയാളികളെ കൊന്നു. പിറ്റേദിവസം രാവിലെ ജനങ്ങൾ ഉണർന്നു നോക്കിയപ്പോൾ അവരെല്ലാം മൃതശരീരങ്ങളായിക്കിടക്കുന്നതു കണ്ടു.


അഗ്നിയാലും തന്റെ വാളിനാലും സകലജനത്തിന്മേലും യഹോവ ന്യായവിധി നടപ്പിലാക്കും, യഹോവയാൽ വധിക്കപ്പെടുന്നവർ നിരവധിയായിരിക്കും.


ഇസ്രായേൽ പർവതങ്ങളിൽ നീ നിപതിക്കും, നീയും നിന്റെ സൈന്യംമുഴുവനും നിന്നോടൊപ്പമുള്ള രാഷ്ട്രങ്ങളുംതന്നെ. ചീഞ്ഞ മാംസം തിന്നുന്ന എല്ലാ ഇനം പക്ഷികൾക്കും കാട്ടുമൃഗങ്ങൾക്കും നിന്നെ ഞാൻ ആഹാരമായി നൽകും.


ആരും അവരെ പിൻതുടരുന്നില്ലെങ്കിലും അവർ വാളിൽനിന്ന് ഓടുന്നവരെപ്പോലെ ഓടി ഒരാൾ മറ്റൊരാളുടെമേൽ തട്ടിവീഴും. ശത്രുക്കളുടെമുമ്പിൽ നിൽക്കാനുള്ള ശക്തി നിങ്ങൾക്കു ഉണ്ടാകുകയില്ല.


രഥങ്ങൾ തെരുവുകളിലൂടെ പായുന്നു; ചത്വരങ്ങളിലൂടെ അങ്ങുമിങ്ങും ഓടുന്നു. എരിയുന്ന പന്തംപോലെ അവ കാണപ്പെടുന്നു; മിന്നൽപോലെ അവ പായുന്നു.


അങ്ങയുടെ മിന്നിപ്പറക്കുന്ന അസ്ത്രങ്ങളിലും തിളങ്ങുന്ന കുന്തത്തിന്റെ മിന്നലിലും സൂര്യനും ചന്ദ്രനും ആകാശത്തിൽ നിശ്ചലമായി നിന്നു.


Lean sinn:

Sanasan


Sanasan