Biblia Todo Logo
Bìoball air-loidhne

- Sanasan -




മീഖാ 5:6 - സമകാലിക മലയാളവിവർത്തനം

6 അവർ അശ്ശൂർദേശത്തെ വാൾകൊണ്ടും നിമ്രോദിന്റെ ദേശത്തെ ഊരിയവാൾകൊണ്ടും ഭരിക്കും. അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു നമ്മുടെ അതിർത്തികളിലേക്കു നീങ്ങുമ്പോൾ അവിടന്ന് നമ്മെ അവരിൽനിന്നു വിടുവിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

6 അവർ വാളുകൊണ്ട് അസ്സീറിയാദേശത്തെയും ഊരിപ്പിടിച്ച വാളുകൊണ്ട് നിമ്രോദ്‍ദേശത്തെയും ഭരിക്കും. അസ്സീറിയാക്കാർ നമ്മുടെ ദേശത്തു പ്രവേശിച്ച് അതിർത്തിയിൽ കാലു കുത്തുമ്പോൾ അവരുടെ കൈയിൽനിന്ന് അവർ നമ്മെ വിടുവിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

6 അവർ അശ്ശൂർദേശത്തെയും അതിന്റെ പ്രവേശനങ്ങളിൽ വച്ച് നിമ്രോദ്‍ദേശത്തെയും വാൾകൊണ്ടു പാഴാക്കും; അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവൻ നമ്മെ അവരുടെ കൈയിൽ നിന്നു വിടുവിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 അവർ അശ്ശൂർദേശത്തെയും അതിന്‍റെ പ്രവേശനങ്ങളിൽവച്ച് നിമ്രോദ് ദേശത്തെയും വാൾകൊണ്ട് നശിപ്പിക്കും; അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവിടുന്ന് നമ്മെ അവരുടെ കയ്യിൽനിന്ന് വിടുവിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 അവർ അശ്ശൂർദേശത്തെയും അതിന്റെ പ്രവശേനങ്ങളിൽവെച്ചു നിമ്രോദ് ദേശത്തെയും വാൾകൊണ്ടു പാഴാക്കും; അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവൻ നമ്മെ അവരുടെ കയ്യിൽനിന്നു വിടുവിക്കും.

Faic an caibideil Dèan lethbhreac




മീഖാ 5:6
26 Iomraidhean Croise  

ഇസ്രായേൽരാജാവായ പേക്കഹിന്റെകാലത്ത് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മാക്കായും യാനോഹും കേദേശും ഹാസോരും ഗിലെയാദും ഗലീലായും നഫ്താലിദേശം മുഴുവനും കൈവശപ്പെടുത്തി. അദ്ദേഹം അവിടങ്ങളിലെ നിവാസികളെ അശ്ശൂരിലേക്കു കടത്തിക്കൊണ്ടുപോയി.


കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു.


അതിനാൽ യഹോവ അശ്ശൂർരാജാവിന്റെ സൈന്യാധിപന്മാരെ അവർക്കെതിരേ വരുത്തി. അവർ മനശ്ശെയെ തടവുകാരനായി പിടിച്ച് അദ്ദേഹത്തിന്റെ മൂക്കിൽ ഒരു കൊളുത്തിട്ട് ഓട്ടുചങ്ങലകളാൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി.


ഞാൻ സംസാരിച്ചുകഴിഞ്ഞാൽ, പിന്നെ അവർക്ക് ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല; എന്റെ വാക്കുകൾ അവരുടെ ഉള്ളിൽ പതിഞ്ഞിരുന്നു.


നിന്റെ യുദ്ധദിവസത്തിൽ, നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും. വിശുദ്ധിയുടെ പ്രഭാവത്തിൽ, ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ യുവാക്കൾ നിന്നിലേക്കു വന്നുചേരും.


അദ്ദേഹം വെട്ടിയൊതുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വർഷംപോലെയും ആയിരിക്കട്ടെ.


രാഷ്ട്രങ്ങൾ അവരെ സഹായിക്കുകയും അവരെ അവരുടെ സ്ഥലത്തേക്കു കൊണ്ടുവരികയും ചെയ്യും. ഇസ്രായേൽ രാഷ്ട്രങ്ങൾ കൈവശമാക്കും, യഹോവയുടെ ദേശത്ത് അവർ അവരെ ദാസന്മാരായും ദാസിമാരായും മാറ്റും. തങ്ങളെ ബന്ധനസ്ഥരാക്കിയവരെ അവർ ബന്ധനസ്ഥരാക്കും, തങ്ങളെ അടിച്ചമർത്തിയവരുടെമേൽ അവർ വാഴും.


അശ്ശൂരിനെ ഞാൻ എന്റെ ദേശത്തു തകർത്തുകളയും; എന്റെ പർവതത്തിന്മേൽ അവനെ ചവിട്ടിമെതിക്കും. അപ്പോൾ അവന്റെ നുകം എന്റെ ജനത്തിൽനിന്ന് എടുത്തുമാറ്റുകയും അവന്റെ ചുമട് അവരുടെ ചുമലിൽനിന്നു നീക്കപ്പെടുകയും ചെയ്യും.”


സ്വയം നശിപ്പിക്കപ്പെടാതെ വിനാശം വിതയ്ക്കുന്നവനേ, നിനക്കു ഹാ കഷ്ടം സ്വയം വഞ്ചിക്കപ്പെടാതെ വിശ്വാസവഞ്ചനചെയ്യുന്നവനേ, നിനക്കു ഹാ കഷ്ടം! നീ നശിപ്പിക്കുന്നതു നിർത്തുമ്പോൾ, നീയും നശിപ്പിക്കപ്പെടും; നീ വഞ്ചിക്കുന്നതു നിർത്തുമ്പോൾ, നീയും വഞ്ചിക്കപ്പെടും.


അന്നുരാത്രി യഹോവയുടെ ദൂതൻ ഇറങ്ങിവന്ന് അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തയ്യായിരം പടയാളികളെ കൊന്നു. പിറ്റേദിവസം രാവിലെ ജനങ്ങൾ ഉണർന്നു നോക്കിയപ്പോൾ അവരെല്ലാം മൃതശരീരങ്ങളായിക്കിടക്കുന്നതു കണ്ടു.


അതിനാൽ അശ്ശൂർരാജാവായ സൻഹേരീബ് പാളയം ഉപേക്ഷിച്ചു മടങ്ങിപ്പോയി. അദ്ദേഹം നിനവേയിലേക്കു ചെന്ന് അവിടെ താമസിച്ചു.


അതിൽ ഒരു ദശാംശമെങ്കിലും ശേഷിച്ചാൽ, അതു പിന്നെയും ദഹിപ്പിക്കപ്പെടും. കരിമരവും കരുവേലകവും വെട്ടിയിട്ടശേഷം കുറ്റി ശേഷിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.”


ഇതര ജനതകളുടെ മിഥ്യാമൂർത്തികളിൽ മഴപെയ്യിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ? അഥവാ, ആകാശം സ്വയമേവയാണോ മഴ നൽകുന്നത്? അല്ല, ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങാണല്ലോ അതു നൽകുന്നത്. അതിനാൽ ഞങ്ങളുടെ പ്രത്യാശ അങ്ങയിലാണ്, കാരണം അങ്ങാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.


സിംഹങ്ങളുടെ ഗുഹ എവിടെ? അവ തങ്ങളുടെ കുട്ടികൾക്ക് ആഹാരംകൊടുത്തിരുന്ന സ്ഥലവും എവിടെ? സിംഹവും സിംഹിയും കുട്ടികളും നിർഭയരായി സഞ്ചരിച്ചിരുന്ന സ്ഥലം എവിടെ?


അവിടന്ന് തന്റെ കരം വടക്ക് അശ്ശൂരിനെതിരേ നീട്ടി അതിനെ നശിപ്പിക്കും. നിനവേ അശേഷം ശൂന്യമാകും; മരുഭൂമിപോലെ വരണ്ടുണങ്ങിപ്പോകും.


താഴ്മയും സൗമ്യതയും ഉള്ളവരായി, യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്ന ഇസ്രായേലിന്റെ ഒരു ശേഷിപ്പിനെ ഞാൻ നിന്റെ നടുവിൽ ശേഷിപ്പിക്കും.


ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും


ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും


പിന്നെ അദ്ദേഹം മോശയുടെയും സകലപ്രവാചകന്മാരുടെയും ലിഖിതങ്ങളിലും ശേഷം എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചു പറഞ്ഞിട്ടുള്ളത് അവർക്കു വ്യാഖ്യാനിച്ചു കൊടുത്തു.


എന്റെ ഉപദേശം മഴപോലെ വർഷിക്കട്ടെ, എന്റെ വചനങ്ങൾ മഞ്ഞുപോലെ പൊഴിയട്ടെ, ഇളം പുല്ലിന്മേൽ ചാറ്റൽമഴപോലെ, തളിർചെടികളിൽ മാരിപോലെ.


Lean sinn:

Sanasan


Sanasan