മീഖാ 2:7 - സമകാലിക മലയാളവിവർത്തനം7 യാക്കോബുഗൃഹമേ, ഇപ്രകാരം പറയുന്നതു ശരിയോ? “യഹോവയുടെ ആത്മാവ് കോപിച്ചിരിക്കുന്നോ? അവിടന്ന് അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമോ?” “നേരായവഴിയിൽ ജീവിക്കുന്നവർക്ക് എന്റെ വചനം നന്മയല്ലയോ? Faic an caibideilസത്യവേദപുസ്തകം C.L. (BSI)7 യാക്കോബിന്റെ ഗൃഹമേ, ഇങ്ങനെ പറയാമോ? സർവേശ്വരന്റെ ക്ഷമ നശിച്ചെന്നോ? ഇവയെല്ലാം അവിടുത്തെ പ്രവൃത്തികളോ? നേരായ മാർഗത്തിൽ ചരിക്കുന്നവന് എന്റെ വാക്കുകൾ ഗുണകരമല്ലേ? Faic an caibideilസത്യവേദപുസ്തകം OV Bible (BSI)7 യാക്കോബുഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികൾ? നേരായി നടക്കുന്നവന് എന്റെ വചനങ്ങൾ ഗുണകരമല്ലയോ? Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 “യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവിടുത്തെ പ്രവൃത്തികൾ? നേരായി നടക്കുന്നവന് എന്റെ വചനങ്ങൾ ഗുണകരമല്ലയോ? Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികൾ? നേരായി നടക്കുന്നവന്നു എന്റെ വചനങ്ങൾ ഗുണകരമല്ലയോ? Faic an caibideil |
ഞാൻ വന്നപ്പോൾ, ആരും ഇല്ലാതെവരുന്നതിനും ഞാൻ വിളിച്ചപ്പോൾ, ആരും ഉത്തരം നൽകാതിരിക്കാനും എന്താണു കാരണം? വിടുവിക്കാൻ കഴിയാതവണ്ണം എന്റെ കൈകൾ കുറുകിപ്പോയോ? മോചിപ്പിക്കുന്നതിന് എനിക്കു ശക്തിയില്ലാതായോ? കേവലം ഒരു ശാസനയാൽ ഞാൻ സമുദ്രത്തെ വറ്റിക്കുന്നു, നദികളെ ഞാൻ മരുഭൂമിയാക്കി മാറ്റുന്നു; വെള്ളമില്ലായ്കയാൽ അവയിലെ മത്സ്യങ്ങൾ ചീഞ്ഞുനാറുന്നു, അവ ദാഹംകൊണ്ട് ചത്തൊടുങ്ങുകയുംചെയ്യുന്നു.