ലൂക്കൊസ് 8:8 - സമകാലിക മലയാളവിവർത്തനം8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)8 വേറെ ചിലതു നല്ലമണ്ണിൽ വീണു. അവ വളർന്നു നൂറുമേനി വിളവു നല്‌കി.” ഒടുവിൽ യേശു ഉച്ചത്തിൽ പറഞ്ഞു: “കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)8 മറ്റു ചിലത് നല്ല നിലത്തു വീണു മുളച്ചു നൂറു മേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചുപറഞ്ഞു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 മറ്റു ചിലത് നല്ലനിലത്ത് വീണു. അത് മുളച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു. Faic an caibideil |