ലൂക്കൊസ് 20:5 - സമകാലിക മലയാളവിവർത്തനം5 അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)5 അവർ ഈ ചോദ്യത്തെപ്പറ്റി അന്യോന്യം ചർച്ച ചെയ്തു; “ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് അദ്ദേഹത്തെ വിശ്വസിച്ചില്ല’ എന്ന് അയാൾ ചോദിക്കും; Faic an caibideilസത്യവേദപുസ്തകം OV Bible (BSI)5 അവർ തമ്മിൽ നിരൂപിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ ചോദിക്കും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അവർ തമ്മിൽ ആലോചിച്ചു: ”സ്വർഗ്ഗത്തിൽനിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാത്തത് എന്ത് എന്നു യേശു ചോദിക്കും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അവർ തമ്മിൽ നിരൂപിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ ചോദിക്കും. Faic an caibideil |