Biblia Todo Logo
Bìoball air-loidhne

- Sanasan -




ലേവ്യപുസ്തകം 20:12 - സമകാലിക മലയാളവിവർത്തനം

12 “ ‘ഒരാൾ തന്റെ മരുമകളുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ രണ്ടുപേരെയും കൊല്ലണം. അവരുടെ പ്രവൃത്തി നികൃഷ്ടം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

12 ഒരാൾ മകന്റെ ഭാര്യയുമൊത്തു ശയിച്ചാൽ ഇരുവരും വധിക്കപ്പെടണം. അവർ നിന്ദ്യബന്ധത്തിൽ ഏർപ്പെട്ടുവല്ലോ. അവർ തന്നെ തങ്ങളുടെ വധശിക്ഷയ്‍ക്ക് ഉത്തരവാദികൾ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 ഒരുത്തൻ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ടകർമം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 ”ഒരുവൻ മരുമകളോടുകൂടി ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ടകർമ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 ഒരുത്തൻ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ട കർമ്മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.

Faic an caibideil Dèan lethbhreac




ലേവ്യപുസ്തകം 20:12
6 Iomraidhean Croise  

അവൾ തന്റെ മരുമകളാണെന്നുള്ളതു തിരിച്ചറിയാതെ അയാൾ വഴിവക്കിൽ അവളുടെ അടുത്തുചെന്ന്, “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു. “എന്റെ അടുക്കൽ വരുന്നതിന് നീ എനിക്ക് എന്തുതരും?” അവൾ ചോദിച്ചു.


അതിന് അയാൾ, “എന്തു പണയമാണു നിനക്കുവേണ്ടത്?” എന്നു ചോദിച്ചു. “താങ്കളുടെ മുദ്രമോതിരവും അതിന്റെ ചരടും താങ്കളുടെ കൈയിൽ ഇരിക്കുന്ന വടിയും,” അവൾ ഉത്തരം പറഞ്ഞു. അയാൾ അതെല്ലാം അവൾക്കുകൊടുത്തു; എന്നിട്ട് അവളോടുകൂടെ കിടക്കപങ്കിട്ടു. അയാൾനിമിത്തം അവൾ ഗർഭംധരിച്ചു.


“ഒരു കള്ളൻ ഭവനഭേദനം നടത്തുമ്പോൾ അടികൊണ്ടു മരിച്ചുപോയാൽ സ്വയരക്ഷയ്ക്കായി അടിച്ചയാൾക്കു രക്തപാതകം ഇല്ല.


“ ‘നിന്റെ മരുമകളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അവൾ നിന്റെ മകന്റെ ഭാര്യയാണല്ലോ; അവളുമായുള്ള ലൈംഗികബന്ധം നിഷിദ്ധമാണ്.


“ ‘ഒരു മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ട് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടേണ്ടതിന് ഒരു സ്ത്രീയും അതിന്റെ മുമ്പിൽ നിൽക്കരുത്; അതു നികൃഷ്ടമാണ്.


“അമ്മായിയമ്മയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.


Lean sinn:

Sanasan


Sanasan