Biblia Todo Logo
Bìoball air-loidhne

- Sanasan -




വിലാപങ്ങൾ 4:22 - സമകാലിക മലയാളവിവർത്തനം

22 സീയോൻപുത്രീ, നിന്റെ ശിക്ഷ അവസാനിക്കും; അവിടന്ന് നിന്റെ പ്രവാസത്തെ ദീർഘിപ്പിക്കുകയില്ല. എന്നാൽ ഏദോംപുത്രീ, അവിടന്ന് നിന്റെ പാപത്തിന് ശിക്ഷനൽകുകയും നിന്റെ ദുഷ്ടത വെളിപ്പെടുത്തുകയും ചെയ്യും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

22 സീയോനേ, നിന്റെ അകൃത്യത്തിനുള്ള ശിക്ഷ തീർന്നു; അവിടുന്ന് ഇനി പ്രവാസം തുടരാൻ നിന്നെ അനുവദിക്കുകയില്ല. എന്നാൽ എദോമേ, നിന്റെ അകൃത്യത്തിന് അവിടുന്നു നിന്നെ ശിക്ഷിക്കും; നിന്റെ പാപം വെളിച്ചത്തു കൊണ്ടുവരും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

22 സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവൻ നിന്നെ പ്രവാസത്തിലേക്ക് അയയ്ക്കയില്ല; എദോംപുത്രിയേ, അവൻ നിന്റെ അകൃത്യം സന്ദർശിക്കയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 സീയോൻപുത്രിയേ, നിന്‍റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവിടുന്ന് നിന്നെ പ്രവാസത്തിലേക്കു അയയ്ക്കുകയില്ല; ഏദോംപുത്രിയേ, അവിടുന്ന് നിന്‍റെ അകൃത്യം സന്ദർശിക്കുകയും നിന്‍റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവൻ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ, അവൻ നിന്റെ അകൃത്യം സന്ദർശിക്കയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.

Faic an caibideil Dèan lethbhreac




വിലാപങ്ങൾ 4:22
17 Iomraidhean Croise  

യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ, ഏദോമ്യർ ചെയ്തത് എന്താണെന്നോർക്കണമേ. “ഇടിച്ചുനിരത്തുക,” അവർ ആക്രോശിച്ചു, “അതിന്റെ അടിത്തറവരെയും തോണ്ടിയെടുക്കുക!”


“ജെറുശലേമിനോടു ദയാപൂർവം സംസാരിച്ച് അവളുടെ യുദ്ധത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു, അവളുടെ അകൃത്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു, അവളുടെ എല്ലാ പാപങ്ങൾക്കും യഹോവയുടെ കൈയിൽനിന്ന് ഇരട്ടി ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു,” എന്നും അവളോടു വിളിച്ചുപറയുക.


സീയോനേ, ഉണരുക, ഉണരുക, ശക്തി ധരിച്ചുകൊൾക! വിശുദ്ധനഗരമായ ജെറുശലേമേ, നിന്റെ പ്രതാപവസ്ത്രം ധരിച്ചുകൊൾക. പരിച്ഛേദനം ഏൽക്കാത്തവനും അശുദ്ധരും ഇനിമേൽ നിന്നിലേക്കു വരികയില്ല.


ഇനിമേൽ അക്രമം നിന്റെ ദേശത്തു കേൾക്കുകയില്ല, ശൂന്യതയും നാശവും നിന്റെ അതിരിനുള്ളിൽ ഉണ്ടാകുകയില്ല. എന്നാൽ നിന്റെ മതിലുകൾക്കു നീ രക്ഷ എന്നും നിന്റെ കവാടങ്ങൾക്ക് സ്തോത്രം എന്നും നീ പേരു വിളിക്കും.


ഞാൻ അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും: അവർ എന്നെവിട്ടു പിന്മാറാതിരിക്കേണ്ടതിന്, അവർക്കു ചെയ്യുന്ന നന്മകൾക്കൊന്നും ഞാൻ മുടക്കംവരുത്തുകയില്ല, എന്നെ ഭയപ്പെടുന്നതിന് ഞാൻ അവർക്ക് പ്രചോദനംനൽകും.


ഞാൻ ഇസ്രായേലിനെയും യെഹൂദയെയും അടിമത്തത്തിൽനിന്നു മടക്കിവരുത്തുകയും അവർ പണ്ട് ആയിരുന്നതുപോലെ അവരെ വീണ്ടും പണിതുയർത്തുകയും ചെയ്യും.


അവർ എനിക്കെതിരേ ചെയ്ത അവരുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധീകരിക്കും, അവർ എനിക്കെതിരേ മത്സരിച്ചുകൊണ്ടു ചെയ്ത എല്ലാ പാപങ്ങളും ഞാൻ അവരോടു ക്ഷമിക്കും.


എന്നാൽ ഞാൻ ഏശാവിനെ വസ്ത്രമുരിഞ്ഞ് നഗ്നനാക്കും; അവന്റെ ഒളിവിടങ്ങൾ വെളിച്ചത്താക്കും, അതിനാൽ അവന് ഒളിക്കാൻ കഴിയുകയില്ല. അവന്റെ ആയുധധാരികളായ യോദ്ധാക്കൾ നശിപ്പിക്കപ്പെട്ടു, അവനുമായി സഖ്യമുള്ളവരും അയൽവാസികളും നശിപ്പിക്കപ്പെട്ടു;


ആ കാലത്ത് ആ ദിവസങ്ങളിൽത്തന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഇസ്രായേലിന്റെ അകൃത്യം അന്വേഷിക്കും എന്നാൽ ഒന്നുംതന്നെ ഉണ്ടാകുകയില്ല, യെഹൂദയുടെ പാപങ്ങളും അന്വേഷിക്കും എന്നാൽ ഒന്നും കണ്ടെത്തുകയില്ല, കാരണം ഞാൻ സംരക്ഷിച്ച ശേഷിപ്പിനോട് ഞാൻ ക്ഷമിക്കുകയാൽത്തന്നെ.


ഊസ് ദേശത്തു പാർക്കുന്ന ഏദോംപുത്രീ, ഉല്ലസിച്ച് ആനന്ദിക്കുക. എന്നാൽ നിനക്കും പാനപാത്രം നൽകപ്പെടും; നീ ലഹരിപിടിച്ച് നഗ്നയാക്കപ്പെടും.


ഒരു കൈപോലും സഹായിക്കാനില്ലാതെ ക്ഷണത്തിൽ നശിപ്പിക്കപ്പെട്ട സൊദോമിന്റേതിലും വലിയതാണ് എന്റെ ജനത്തിന്റെ ശിക്ഷ.


എന്റെ വിശുദ്ധമന്ദിരം ശാശ്വതമായി അവരുടെ മധ്യേ ഇരിക്കുമ്പോൾ യഹോവയായ ഞാൻ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്നു എന്ന് ഇതരരാഷ്ട്രങ്ങൾ അറിയും.’ ”


ദൂരത്തുള്ളവർ മഹാമാരിയാൽ മരിക്കും സമീപത്തുള്ളവൻ വാളാൽ വീഴും; ശേഷിച്ചിരിക്കുന്നവരും രക്ഷപ്പെട്ടവരും ക്ഷാമംകൊണ്ടു മരിക്കും. അങ്ങനെ ഞാൻ എന്റെ ക്രോധം അവരുടെമേൽ ചൊരിയും.


നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത അക്രമംനിമിത്തം, ലജ്ജ നിന്നെ മൂടും; നീ എന്നേക്കുമായി നശിപ്പിക്കപ്പെടും.


എന്നാൽ ഏശാവിനെ ഞാൻ വെറുത്തു. ഞാൻ അവന്റെ പർവതങ്ങളെ തരിശുനിലമാക്കി, അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു.”


“ഞങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു, എങ്കിലും ഞങ്ങളുടെ നഷ്ടശിഷ്ടങ്ങളെ ഞങ്ങൾ പുതുക്കിപ്പണിയും,” എന്ന് ഏദോം പറയുന്നു. എന്നാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ, ഞാൻ ഇടിച്ചുകളയും; അവർ ദുഷ്ടതയുടെ ദേശമെന്നും യഹോവയുടെ കോപം എന്നേക്കും വഹിക്കുന്ന ജനതയെന്നും പേരുവിളിക്കപ്പെടും.


Lean sinn:

Sanasan


Sanasan