Biblia Todo Logo
Bìoball air-loidhne

- Sanasan -




വിലാപങ്ങൾ 3:51 - സമകാലിക മലയാളവിവർത്തനം

51 എന്റെ നഗരത്തിലെ സകലസ്ത്രീകളും നിമിത്തം ഞാൻ കാണുന്നതെന്തും എനിക്ക് ദുഃഖം വരുത്തുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

51 നഗരത്തിലെ കന്യകമാരുടെ ദുരന്തം കണ്ട് എന്റെ അന്തരംഗം വേദനിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

51 എന്റെ നഗരത്തിലെ സകല സ്ത്രീജനത്തെയുംകുറിച്ച് എന്റെ കണ്ണ് എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

51 എന്‍റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ച് ഞാൻ കാണുന്നത് എന്‍റെ പ്രാണനെ വ്യസനിപ്പിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

51 എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.

Faic an caibideil Dèan lethbhreac




വിലാപങ്ങൾ 3:51
14 Iomraidhean Croise  

ബാലൻ എന്നോടുകൂടെ ഇല്ലെങ്കിൽ ഞാൻ എങ്ങനെയാണ് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെല്ലുന്നത്? അങ്ങനെ അരുതേ, എന്റെ പിതാവിനു വരുന്ന ദുരിതം കാണാൻ എനിക്കിടയാക്കരുതേ.”


“ഞാൻ അവരെ ശിക്ഷിക്കും. അവരുടെ യുവാക്കൾ വാളിനാൽ വീഴും, അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമത്താൽ മരിക്കും.


അവർ ആരോടു പ്രവചിക്കുന്നോ ആ ജനം ക്ഷാമത്താലും വാളിനാലും ജെറുശലേമിന്റെ തെരുവീഥിയിൽ വീണുകിടക്കും. അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടാൻ ആരും ഉണ്ടാകുകയില്ല. അവർ അർഹിക്കുന്നതുതന്നെ ഞാൻ അവരുടെമേൽ പകരും.


ഞാൻ വയലിലേക്കു പോയാൽ, അവിടെ വാളിനാൽ കൊല്ലപ്പെട്ടവരെയും ഞാൻ പട്ടണത്തിൽ കടന്നാൽ, അവിടെ ക്ഷാമംകൊണ്ട് അവശരായി വീണുപോയവരെയും കാണുന്നു. പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ഒരു ദേശത്ത് അലഞ്ഞുനടക്കുന്നു.’ ”


അവരുടെ ശത്രുക്കൾ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തി അവരെ അതികഠിനമായി ഞെരുക്കും. അപ്പോൾ ഞാൻ അവരെക്കൊണ്ട് സ്വന്തം പുത്രീപുത്രന്മാരുടെ മാംസം തീറ്റിക്കും. അങ്ങനെ അവർ പരസ്പരം മാംസം തിന്നുന്നവരും ആകും.’


“യഹോവ നീതിമാനാകുന്നു, എന്നിട്ടും അവിടത്തെ ആജ്ഞ ഞാൻ ധിക്കരിച്ചു. സർവജനതകളുമേ, നിങ്ങൾ ശ്രദ്ധിക്കുക എന്റെ കഷ്ടത നിങ്ങൾ കാണുക. എന്റെ യുവാക്കളും കന്യകമാരും പ്രവാസത്തിൽ പോയിരിക്കുന്നു.


കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി, എന്റെ ഉള്ളിൽ ഞാൻ അസഹ്യവേദന അനുഭവിക്കുന്നു; എന്റെ ഹൃദയം നിലത്തേക്ക് ഒഴുകിപ്പോയി, എന്റെ ജനം നശിപ്പിക്കപ്പെട്ടിരിക്കുന്നല്ലോ, ബാലരും ശിശുക്കളും നഗരവീഥികളിൽ തളർന്നുവീഴുകയും ചെയ്യുന്നു.


“യുവാവും വൃദ്ധനും ഒരുമിച്ച്, വീഥിയിലെ പൂഴിയിൽ കിടക്കുന്നു; എന്റെ യുവാക്കന്മാരും കന്യകമാരും വാളിനാൽ വീണുപോയിരിക്കുന്നു. നിന്റെ ക്രോധദിവസത്തിൽ നീ അവരെ വധിച്ചിരിക്കുന്നു; കരുണകൂടാതെ നീ അവരെ സംഹരിച്ചുകളഞ്ഞു.


കാരണംകൂടാതെ എന്റെ ശത്രുക്കളായിരുന്നവർ പക്ഷി എന്നപോലെ എന്നെ വേട്ടയാടി.


സ്ത്രീകൾ സീയോനിലും കന്യകമാർ യെഹൂദാപട്ടണങ്ങളിലും ബലാൽക്കാരംചെയ്യപ്പെട്ടു.


Lean sinn:

Sanasan


Sanasan