വിലാപങ്ങൾ 2:8 - സമകാലിക മലയാളവിവർത്തനം8 സീയോൻപുത്രിക്ക് ചുറ്റുമുള്ള മതിൽ ഇടിച്ചുനിരത്താൻ യഹോവ നിശ്ചയിച്ചു. അവിടന്ന് അളന്ന് അതിരിട്ടു, നശീകരണത്തിൽനിന്ന് അവിടത്തെ കൈ പിൻവലിച്ചതുമില്ല. അവിടന്ന് പ്രതിരോധസന്നാഹങ്ങളെയും കോട്ടകളെയും വിലാപപൂർണമാക്കി; ഒന്നിച്ച് അവ ശൂന്യമായിപ്പോയി. Faic an caibideilസത്യവേദപുസ്തകം C.L. (BSI)8 സീയോന്റെ ചുറ്റുമുള്ള മതിൽ ഇടിച്ചുകളയാൻ അവിടുന്നു നിശ്ചയിച്ചു; അവിടുന്ന് അതിനെ അളവുനൂൽകൊണ്ട് അളന്നു തിരിച്ചു നശിപ്പിച്ചു. അതിൽനിന്ന് അവിടുന്നു പിന്തിരിഞ്ഞില്ല. കോട്ടയെയും കൊത്തളത്തെയും വിലപിക്കുമാറാക്കി; അവ രണ്ടും ഒപ്പം ക്ഷയിച്ചുപോയി. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)8 യഹോവ സീയോൻപുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണയിച്ചു; അവൻ അളന്നു നശിപ്പിക്കുന്നതിൽനിന്ന് കൈ പിൻവലിച്ചില്ല; അവൻ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 യഹോവ സീയോൻപുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു; അവിടുന്ന് അളന്ന് നശിപ്പിക്കുന്നതിൽനിന്ന് കൈ പിൻവലിച്ചില്ല; അവിടുന്ന് കോട്ടയും മതിലും വിലാപത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 യഹോവ സീയോൻ പുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു; അവൻ അളന്നു നശിപ്പിക്കുന്നതിൽനിന്നു കൈ പിൻവലിച്ചില്ല; അവൻ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു. Faic an caibideil |