Biblia Todo Logo
Bìoball air-loidhne

- Sanasan -




വിലാപങ്ങൾ 2:15 - സമകാലിക മലയാളവിവർത്തനം

15 നിന്റെ വഴിയിലൂടെ പോകുന്നവർ നിന്നെ നോക്കി കൈകൊട്ടുന്നു; ജെറുശലേം പുത്രിയെ അവർ അപഹസിച്ച് അവരുടെ തലകുലുക്കുന്നു. “സൗന്ദര്യത്തിന്റെ പൂർണത എന്നും, സർവഭൂമിയുടെയും ആനന്ദം എന്നും വിളിക്കപ്പെട്ടിരുന്ന നഗരമോ ഇത്?”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

15 കടന്നുപോകുന്നവരെല്ലാം നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേമിനെ നോക്കി നിന്ദിച്ചു തല കുലുക്കുന്നു. സൗന്ദര്യപരിപൂർത്തിയുടെ സാക്ഷാത്കാരമെന്നും സർവലോകത്തിന്റെയും ആനന്ദമെന്നും വിളിക്കപ്പെട്ടിരുന്ന നഗരം ഇതു തന്നെയോ?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

15 കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൗന്ദര്യപൂർത്തി എന്നും സർവമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നെയോ എന്നു ചോദിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളയിട്ട് തലകുലുക്കി: “സൗന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇത് തന്നെയോ” എന്നു ചോദിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൗന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.

Faic an caibideil Dèan lethbhreac




വിലാപങ്ങൾ 2:15
38 Iomraidhean Croise  

അദ്ദേഹത്തിനെതിരേ യഹോവ അരുളിച്ചെയ്ത വാക്കുകൾ ഇവയാണ്: “ ‘സീയോന്റെ കന്യാപുത്രി, നിന്നെ നിന്ദിക്കുന്നു; നിന്നെ പരിഹസിക്കുന്നു. നീ പലായനം ചെയ്യുമ്പോൾ ജെറുശലേംപുത്രി തലയാട്ടിരസിക്കുന്നു.


ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം വിസ്മയംപൂണ്ട്, ‘യഹോവ ഈ രാജ്യത്തോടും ഈ ആലയത്തോടും ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു ചോദിക്കും.


ഞാൻ എന്റെ കുറ്റാരോപിതരുടെ പരിഹാസത്തിന് ഇരയായിരിക്കുന്നു; എന്നെ നോക്കി അവർ നിന്ദാപൂർവം തലകുലുക്കുന്നു.


എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; അവരെന്നെ അവജ്ഞയോടെ നോക്കുന്നു, തലകുലുക്കി പരിഹസിക്കുന്നു.


മഹാരാജാവിന്റെ നഗരമായി സാഫോൺ ഗിരിപോലെയുള്ള സീയോൻപർവതം ഔന്നത്യംകൊണ്ട് മനോഹരവും സർവഭൂമിയുടെ ആനന്ദവും ആകുന്നു.


അവളിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്; അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.


ദൈവം പ്രകാശിക്കുന്നു, സൗന്ദര്യത്തിന്റെ സമ്പൂർണതയായ സീയോനിൽനിന്നുതന്നെ.


അവിടന്ന് അവരുടെ സ്വന്തം നാവുതന്നെ അവർക്കെതിരേ തിരിക്കും, അങ്ങനെ അവർ നശിച്ചുപോകും; അവരെ കാണുന്നവരെല്ലാം നിന്ദാസൂചകമായി തലകുലുക്കും.


യഹോവ തന്റെ കൃത്യം, തന്റെ അസാധാരണമായ കൃത്യം നിർവഹിക്കാനും തന്റെ പ്രവൃത്തി, അസാമാന്യമായ പ്രവൃത്തി നിറവേറ്റാനും ഫെറാസിം മലയിൽ അവിടന്ന് എഴുന്നേറ്റതുപോലെ എഴുന്നേൽക്കും ഗിബെയോൻ താഴ്വരയിൽ അവിടന്ന് ക്രുദ്ധനായതുപോലെ ക്രുദ്ധനാകുകയും ചെയ്യും.


അദ്ദേഹത്തിനെതിരേ യഹോവ അരുളിച്ചെയ്ത വാക്കുകൾ ഇവയാണ്: “സീയോന്റെ കന്യാപുത്രി, നിന്നെ നിന്ദിക്കുന്നു, നിന്നെ പരിഹസിക്കുന്നു. നീ പലായനം ചെയ്യുമ്പോൾ ജെറുശലേംപുത്രി തലയാട്ടിരസിക്കുന്നു.


ഞങ്ങളുടെ പിതാക്കന്മാർ അങ്ങയെ സ്തുതിച്ചിരുന്ന ഞങ്ങളുടെ വിശുദ്ധവും മനോഹരവുമായ ആലയം അഗ്നിക്കിരയായി, വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും തകർക്കപ്പെട്ടിരിക്കുന്നു.


അങ്ങനെ അവർ തങ്ങളുടെ ദേശത്തെ വിജനവും എന്നേക്കും ഒരു പരിഹാസവിഷയവും ആക്കുന്നു; അതിൽക്കൂടി കടന്നുപോകുന്ന എല്ലാവരും സ്തബ്ധരായി, അവർ തങ്ങളുടെ തലകുലുക്കും.


ഞാൻ ഈ പട്ടണത്തെ ഭീതിവിഷയവും പരിഹാസവിഷയവുമാക്കും; ഇതുവഴി കടന്നുപോകുന്ന സകലരും അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും.


ജെറുശലേം, യെഹൂദാപട്ടണങ്ങൾ, രാജാക്കന്മാർ, പ്രഭുക്കന്മാർ ഇവരെല്ലാം ഇന്ന് ആയിരിക്കുന്നതുപോലെ ഒരു ശൂന്യതയും ഭീതിവിഷയവും പരിഹാസവും ശാപവും ആയിത്തീരേണ്ടതിന് അവരെ കുടിപ്പിച്ചു;


വടക്കുള്ള എല്ലാ ജനതകളെയും എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുടെ നേരേയും അയച്ചിട്ട്, അവരെ നിശ്ശേഷം നശിപ്പിച്ചുകളയും. ഞാൻ അവരെ ഒരു സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യതയുമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.


ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യവും ഈ പട്ടണത്തെ ഭൂമിയിലെ സകലരാഷ്ട്രങ്ങളുടെയും ഇടയിൽ ശാപയോഗ്യവും ആക്കിത്തീർക്കും.’ ”


വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ഞാനവരെ പിൻതുടർന്ന് ഭൂമിയിലെ സകലരാജ്യങ്ങൾക്കും അവരെ ഒരു ഭീതിവിഷയവും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജനങ്ങളുടെയും ഇടയിൽ ഒരു ശാപവും ഭയഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും.


ഇസ്രായേൽ നിനക്ക് ഒരു പരിഹാസവിഷയമായിരുന്നില്ലേ? അവളെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെയും നീ പരിഹാസത്തോടെ തലകുലുക്കുന്നു, എന്ത്, അവൾ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടോ?


ബാബേൽ ഒരു ശൂന്യകൂമ്പാരവും കുറുനരികൾ വിഹരിക്കുന്ന ഇടവുമായിത്തീരും. അത് നിവാസികൾ ഇല്ലാതെ ഭീതിക്കും പരിഹാസത്തിനും വിഷയമായിത്തീരും.


“ജനങ്ങൾ എന്റെ ഞരക്കം കേട്ടു, എങ്കിലും എന്നെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ ശത്രുക്കൾ എല്ലാം എന്റെ തീവ്രദുഃഖത്തെക്കുറിച്ച് കേട്ടിരിക്കുന്നു; അങ്ങയുടെ പ്രവൃത്തിയിൽ അവർ ഉല്ലസിക്കുന്നു. അവരും എന്നെപ്പോലെ ആകേണ്ടതിന് അങ്ങു കൽപ്പിച്ച ദിവസം അങ്ങു വരുത്തണമേ.


ജെറുശലേം വലിയ പാപംചെയ്തു, അവൾ അങ്ങനെ മലിനയായിത്തീർന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളെ നിന്ദിക്കുന്നു, കാരണം അവരെല്ലാം അവളുടെ നഗ്നതകണ്ടല്ലോ; അവളാകട്ടെ ഞരക്കത്തോടെ മുഖംതിരിക്കുന്നു.


നിന്റെ ശത്രുക്കളെല്ലാം നിനക്കെതിരേ മലർക്കെ വായ് തുറക്കുന്നു; അവർ അപഹസിക്കുകയും പല്ലുകടിക്കുകയും ചെയ്തുകൊണ്ട് പറയുന്നു, “ഞങ്ങൾ അവളെ വിഴുങ്ങിക്കഴിഞ്ഞു. ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിവസം; ഇതാ ആ ദിവസം വന്നെത്തിയിരിക്കുന്നു.”


അവിടന്ന് തിരുനിവാസത്തെ ഒരു പൂന്തോട്ടംപോലെ നീക്കിക്കളഞ്ഞു; അവിടന്ന് തന്റെ ഉത്സവസ്ഥലം നശിപ്പിക്കുകയും ചെയ്തു. യഹോവ സീയോനെ അവളുടെ നിർദിഷ്ട ഉത്സവങ്ങളും ശബ്ബത്തുകളും മറക്കുമാറാക്കി. അവിടത്തെ ഉഗ്രകോപത്തിൽ അവിടന്ന് രാജാവിനെയും പുരോഹിതനെയും നിരാകരിച്ചുകളഞ്ഞു.


അങ്ങനെ നീ സ്വർണവും വെള്ളിയും അണിഞ്ഞു. നേർമയേറിയ ചണവസ്ത്രവും വിലപിടിപ്പുള്ള തുണിമേൽ ചിത്രത്തയ്യൽചെയ്ത വസ്ത്രവുമായിരുന്നു നിന്റെ ഉടയാട. തേനും ഒലിവെണ്ണയും നേർത്ത മാവും ആയിരുന്നു നിന്റെ ഭക്ഷണം. നീ അത്യന്തം സുന്ദരിയാകുകയും രാജ്ഞിപദത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.


നിന്റെ സൗന്ദര്യം നിമിത്തം നിന്റെ കീർത്തി രാജ്യങ്ങളിലുടനീളം വ്യാപിച്ചു. ഞാൻ നിന്റെമേൽ അർപ്പിച്ച തേജസ്സുനിമിത്തം അതു പൂർണതയുള്ളതായിത്തീർന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.


“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ സഹോദരിയുടെ പാത്രത്തിൽനിന്ന് നീ കുടിക്കും, ആഴവും വിസ്താരവുമുള്ള പാനപാത്രത്തിൽനിന്നുതന്നെ; നീ പരിഹാസത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും, കാരണം അതിൽ വളരെ കൊള്ളുമല്ലോ.


യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ ഹൃദയത്തിലെ എല്ലാ ദുഷ്ടതയോടുംകൂടി ഇസ്രായേൽദേശത്തെക്കുറിച്ചു സന്തോഷിച്ച് കൈകൊട്ടുകയും കാൽ നിലത്തുചവിട്ടി ആഹ്ലാദിക്കയും ചെയ്തതിനാൽ,


അതിനാൽ കോപത്തിലും ക്രോധത്തിലും കഠിനശാസനയിലും ഞാൻ നിങ്ങൾക്കെതിരായി ന്യായവിധി നടത്തുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള രാഷ്ട്രങ്ങൾക്ക് നിങ്ങൾ ഒരു നിന്ദാവിഷയവും ആക്ഷേപവും താക്കീതും ഭയത്തിനു കാരണവുമായിത്തീരും, എന്ന് യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.


കർത്താവേ, അവിടത്തെ സർവനീതിക്കും തക്കവണ്ണം ഇപ്പോൾ അങ്ങയുടെ കോപവും ക്രോധവും അങ്ങയുടെ വിശുദ്ധപർവതമായ ജെറുശലേം നഗരംവിട്ടു നീങ്ങുമാറാകട്ടെ. എന്തെന്നാൽ ഞങ്ങളുടെ പാപവും ഞങ്ങളുടെ പിതാക്കന്മാരുടെ അതിക്രമവുംനിമിത്തം ജെറുശലേമും അങ്ങയുടെ ജനങ്ങളും ചുറ്റുമുള്ള എല്ലാവർക്കും ഒരു നിന്ദാവിഷയമായിത്തീർന്നിരിക്കുന്നു.


നീ ഒമ്രിയുടെ ചട്ടങ്ങൾ അനുസരിച്ചിരിക്കുന്നു; ആഹാബുഗൃഹത്തിന്റെ എല്ലാ ആചാരങ്ങളും ചെയ്തിരിക്കുന്നു. നീ അവരുടെ പാരമ്പര്യങ്ങൾ അനുവർത്തിച്ചിരിക്കുന്നു. അതുകൊണ്ട് ഞാൻ നിന്നെ നാശത്തിനും നിന്റെ ജനത്തെ തകർച്ചയ്ക്കും ഏൽപ്പിക്കും; നീ രാഷ്ട്രങ്ങളുടെ നിന്ദ വഹിക്കും.”


നിന്റെ മുറിവ് ഉണക്കാൻ ഒന്നിനാലും സാധ്യമല്ല; നിന്റെ മുറിവ് മാരകംതന്നെ. നിന്റെ വാർത്ത കേൾക്കുന്നവരെല്ലാം നിന്റെ പതനത്തിൽ കൈകൊട്ടുന്നു, നിന്റെ അന്തമില്ലാത്ത ദ്രോഹം ഏൽക്കാത്തവരായി ആരുണ്ട്?


ഇതാ, ആഹ്ലാദത്തിമിർപ്പിന്റെ പട്ടണം; സുരക്ഷിതമായി പാർത്തിരുന്ന ഇടംതന്നെ. അവൾ സ്വയം പറഞ്ഞു; “ഞാൻ അല്ലാതെ എന്നെപ്പോലെ മറ്റാരുമില്ല.” അവൾ എത്ര വലിയ നാശത്തിന് ഇരയായി, വന്യമൃഗങ്ങളുടെ ആവാസസ്ഥാനമായി! കടന്നുപോകുന്നവർ പരിഹസിക്കുകയും മുഷ്ടി കുലുക്കുകയും ചെയ്യുന്നു.


ആ വഴി കടന്നുപോയവർ തലകുലുക്കിക്കൊണ്ട്, “ദൈവാലയം തകർത്ത്, മൂന്ന് ദിവസംകൊണ്ട് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക! നീ ദൈവപുത്രനെങ്കിൽ, ക്രൂശിൽനിന്ന് ഇറങ്ങിവാ!” എന്നു പറഞ്ഞ് അദ്ദേഹത്തെ നിന്ദിച്ചു.


ആ വഴി കടന്നുപോയവർ തലകുലുക്കിക്കൊണ്ട്, “ഹേ, ദൈവാലയം തകർത്ത് മൂന്ന് ദിവസംകൊണ്ട് പണിയുന്നവനേ,


Lean sinn:

Sanasan


Sanasan