വിലാപങ്ങൾ 1:19 - സമകാലിക മലയാളവിവർത്തനം19 “ഞാൻ എന്റെ സഖ്യദേശങ്ങളെ വിളിച്ചു, എന്നാൽ അവർ എന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു. എന്റെ പുരോഹിതന്മാരും ഗോത്രത്തലവന്മാരും ജീവൻ നിലനിർത്തുന്നതിന് ഭക്ഷണം തേടുന്നതിനിടയിൽ നഗരത്തിൽ പട്ടുപോയിരിക്കുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)19 ഞാൻ സ്നേഹിച്ചിരുന്നവരെ ഞാൻ വിളിച്ചു; എന്നാൽ അവർ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും ജനപ്രമാണികളും ജീവൻ നിലനിർത്താൻ ആഹാരം തേടി നടക്കുമ്പോൾ നഗരത്തിൽവച്ചു മരണമടഞ്ഞു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)19 ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന് ആഹാരം തിരഞ്ഞുനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 “ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന് ആഹാരം തേടിനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു.” Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്നു ആഹാരം തിരഞ്ഞുനടക്കുമ്പോൾ നഗരത്തിൽവെച്ചു പ്രാണനെ വിട്ടു. Faic an caibideil |