വിലാപങ്ങൾ 1:11 - സമകാലിക മലയാളവിവർത്തനം11 അപ്പംതേടി അലഞ്ഞുകൊണ്ട് അവളുടെ ജനം ഞരങ്ങുന്നു; അവർ തങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനായി തങ്ങളുടെ അമൂല്യ നിക്ഷേപങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു. “നോക്കണമേ, യഹോവേ, കരുതണമേ, ഞാൻ നിന്ദിതയായിരിക്കുന്നല്ലോ.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)11 അവളുടെ ജനങ്ങൾ നെടുവീർപ്പോടെ ആഹാരത്തിനുവേണ്ടി അലയുന്നു. ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനു വേണ്ടി അവർ അമൂല്യവസ്തുക്കൾ വിൽക്കുന്നു; സർവേശ്വരാ, തൃക്കൺ പാർത്താലും ഞാൻ നിന്ദിതയായിരിക്കുന്നുവല്ലോ എന്ന് യെരൂശലേം നിലവിളിക്കുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)11 അവളുടെ സർവജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തിരയുന്നു; വിശപ്പടക്കുവാൻ ആഹാരത്തിനുവേണ്ടി അവർ തങ്ങളുടെ മനോഹരവസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു; വിശപ്പടക്കുവാൻ ആഹാരത്തിന് വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുക്കുന്നു; “യഹോവേ, നോക്കേണമേ ഞാൻ നിന്ദിതയായിരിക്കുന്നത് കടാക്ഷിക്കേണമേ.” Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ടു ആഹാരം തിരയുന്നു; വിശപ്പടക്കുവാൻ ആഹാരത്തിന്നു വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ. Faic an caibideil |