Biblia Todo Logo
Bìoball air-loidhne

- Sanasan -




യോശുവ 19:34 - സമകാലിക മലയാളവിവർത്തനം

34 പിന്നെ ആ അതിര് പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിൽക്കൂടി ചെന്ന്, അവിടെനിന്നും സെബൂലൂനെ തെക്കുവശത്തും ആശേരിനെ പടിഞ്ഞാറും യോർദാനെ കിഴക്കും സ്പർശിച്ചുകൊണ്ട് ഹുക്കോക്കിൽ അവസാനിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

34 അവിടെനിന്നു പടിഞ്ഞാറ് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞു ഹൂക്കോക്കിലൂടെ പോകുന്നു. അതിന്റെ അതിര് തെക്ക് സെബൂലൂനും പടിഞ്ഞാറ് ആശേരും കിഴക്ക് യോർദ്ദാനു സമീപമുള്ള യെഹൂദായും ആകുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

34 പിന്നെ ആ അതിർ പടിഞ്ഞാറോട്ട് അസ്നോത്ത് -താബോരിലേക്കു തിരിഞ്ഞ് അവിടെനിന്ന് ഹുക്കോക്കിലേക്കു ചെന്ന് തെക്കുവശത്ത് സെബൂലൂനോടും പടിഞ്ഞാറുവശത്ത് ആശേരിനോടും കിഴക്കുവശത്ത് യോർദ്ദാന്യ യെഹൂദായോടും തൊട്ടിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

34 പിന്നെ ആ അതിർ പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞ് അവിടെനിന്ന് ഹൂക്കോക്കിലേക്ക് ചെന്നു തെക്കുവശത്ത് സെബൂലൂനോടും പടിഞ്ഞാറുവശത്ത് ആശേരിനോടും കിഴക്കുവശത്ത് യോർദ്ദാന് സമീപമുള്ള യെഹൂദയോടും ചേർന്നിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

34 പിന്നെ ആ അതിർ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോർദ്ദാന്യയെഹൂദയോടും തൊട്ടിരിക്കുന്നു.

Faic an caibideil Dèan lethbhreac




യോശുവ 19:34
5 Iomraidhean Croise  

നഫ്താലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “നഫ്താലി യഹോവയുടെ പ്രസാദംകൊണ്ടു സംതൃപ്തനും അവിടത്തെ അനുഗ്രഹം നിറഞ്ഞവനും ആകുന്നു; തെക്കേദേശംമുതൽ കടൽവരെ അവൻ അവകാശമാക്കും.”


സാരീദിൽനിന്ന് അതു കിഴക്കോട്ടു സൂര്യോദയത്തിനുനേരേ കിസ്ളോത്ത്-താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിൽ ചെന്നു യാഫിയയിൽ എത്തുന്നു.


അവരുടെ അതിര് താബോർ, ശഹസൂമ, ബേത്-ശേമെശ് എന്നിവയിൽ എത്തി യോർദാൻനദിയിൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.


അവരുടെ അതിര് ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി, അദാമീ-നെക്കേബ്, യബ്നേൽ, ലക്കൂം എന്നിവ കടന്ന്, യോർദാൻനദിയിൽ അവസാനിക്കുന്നു.


സിദ്ദിം, സേർ, ഹമാത്ത്, രക്കത്ത്, കിന്നെരെത്ത്;


Lean sinn:

Sanasan


Sanasan