Biblia Todo Logo
Bìoball air-loidhne

- Sanasan -




യോശുവ 19:26 - സമകാലിക മലയാളവിവർത്തനം

26 അലാമ്മേലേക്, അമാദ്, മിശാൽ എന്നിവയായിരുന്നു. പടിഞ്ഞാറുവശത്ത് അതിന്റെ അതിര് കർമേൽ, സീഹോർ-ലിബ്നാത്ത് എന്നിവയെ സ്പർശിച്ചിരുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

26 അക്ശാഫ്, അല്ലംമേലെക്, അമാദ്, മിശാൽ എന്നീ സ്ഥലങ്ങൾ അവരുടെ അവകാശഭൂമിയിൽ ഉൾപ്പെട്ടിരുന്നു. അത് പടിഞ്ഞാറ് കർമ്മേലും ശീഹോർ-ലിബ്നാത്ത്‍വരെയും വ്യാപിച്ചിരുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

26 അല്ലമ്മേലെക്ക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അത് പടിഞ്ഞാറോട്ട് കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി,

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതിന്‍റെ അതിർ പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തും വരെ എത്തി,

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി,

Faic an caibideil Dèan lethbhreac




യോശുവ 19:26
15 Iomraidhean Croise  

അതുകൊണ്ട്, ഇപ്പോൾത്തന്നെ ആളയച്ച് ഇസ്രായേലിലെ സർവജനത്തെയും കർമേൽമലയിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക; ഈസബേലിന്റെ മേശയിൽനിന്നു ഭക്ഷിച്ചുവരുന്ന നാനൂറ്റിയമ്പതു ബാലിന്റെ പ്രവാചകരെയും നാനൂറ് അശേരാപ്രവാചകന്മാരെയും ഒരുമിച്ചു വരുത്തുക.”


അങ്ങനെ, ആഹാബ് ഇസ്രായേലിലെല്ലാം കൽപ്പന പുറപ്പെടുവിച്ചു. സകലപ്രവാചകന്മാരെയും കർമേൽമലയിൽ സമ്മേളിപ്പിച്ചു.


അങ്ങനെ, ആഹാബ് ഭക്ഷിച്ചു പാനംചെയ്യുന്നതിനു യാത്രയായി. എന്നാൽ, ഏലിയാവ് കർമേലിന്റെ മുകളിൽക്കയറി തന്റെ തല കാൽമുട്ടുകൾക്കിടയിൽവെച്ചു ഭൂമിയോളം കുനിഞ്ഞിരുന്നു.


പിന്നീട്, അദ്ദേഹം കർമേൽമലയിലേക്കും അവിടെനിന്നു ശമര്യയിലേക്കും മടങ്ങിപ്പോയി.


ആശേർ ഗോത്രത്തിൽനിന്ന് മാശാലും അബ്ദോനും


നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്. നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്; രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു.


ദേശം ഉണങ്ങിവരണ്ടിരിക്കുന്നു, ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു, ബാശാനും കർമേലും ഇലപൊഴിക്കുന്നു.


അത് പൊട്ടിവിടരും; ആനന്ദത്തോടും പാട്ടോടുംകൂടി അത് ഉല്ലസിക്കും. ലെബാനോന്റെ മഹത്ത്വം അതിനു ലഭിക്കും, കർമേലിന്റെയും ശാരോന്റെയും ശോഭയുംതന്നെ, അവർ യഹോവയുടെ തേജസ്സും നമ്മുടെ ദൈവത്തിന്റെ പ്രതാപവും ദർശിക്കും.


നിന്റെ ദൂതന്മാർ മുഖാന്തരം നീ യഹോവയെ പരിഹസിച്ചിരിക്കുന്നു. ‘എന്റെ അസംഖ്യം രഥങ്ങൾകൊണ്ട് ഞാൻ പർവതങ്ങളുടെ ശിഖരങ്ങളിൽക്കയറി, ലെബാനോന്റെ പരമോന്നത ശിഖരങ്ങളിൽനിന്ന് അതിലെ ഏറ്റവും പൊക്കമുള്ള ദേവദാരുക്കളും അതിലെ അതിവിശിഷ്ടമായ സരളവൃക്ഷങ്ങളും ഞാൻ വെട്ടിവീഴ്ത്തി. അതിന്റെ ഏറ്റവും ഉന്നതമായ സ്ഥലങ്ങളിലെ നിബിഡ വനാന്തരങ്ങളിലും ഞാൻ കടന്നുചെന്നു.


“ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, പർവതങ്ങളുടെ ഇടയിൽ താബോർപോലെയും സമുദ്രതീരത്തെ കർമേൽപോലെയും ഒരുവൻ വരും,” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.


മാവോൻ, കർമേൽ, സീഫ്, യുത്ത;


അവരുടെ ദേശം: ഹെൽക്കത്ത്, ഹലി, ബേതെൻ, അക്ശാഫ്,


അവിടെനിന്ന് കിഴക്കോട്ടു ബേത്-ദാഗോനിലേക്കു തിരിഞ്ഞ് സെബൂലൂൻ, യിഫ്താഹ്-ഏൽ താഴ്വര എന്നിവയെ സ്പർശിച്ചുകൊണ്ട്, വടക്ക് ബേത്-ഏമെക്ക്, നെയീയേൽ എന്നിവയിൽ കടന്ന്, ഇടത്ത് കാബൂലിൽക്കൂടി


ആശേർ ഗോത്രത്തിൽനിന്ന്, മിശാൽ, അബ്ദോൻ,


പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ശമുവേൽ ശൗലിനെ കാണുന്നതിനായി ചെന്നു. എന്നാൽ “അദ്ദേഹം കർമേലിലേക്കു പോയെന്നും അവിടെ തനിക്കുവേണ്ടി ഒരു വിജയസ്തംഭം നാട്ടിയതിനുശേഷം ഗിൽഗാലിലേക്കു പോയിരിക്കുന്നു,” എന്നും ശമുവേലിന് അറിവുകിട്ടി.


Lean sinn:

Sanasan


Sanasan